അത്തപതാക ഉയര്‍ന്നു: സംസ്ഥാനത്ത് ഇനി ഓണാഘോഷ നാളുകള്‍

അത്തം നഗറില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ അത്തപാത ഉയര്‍ത്തിയോതെടയാണ് സംസ്ഥാനത്ത് ഓണാഘോഷത്തിന് തുടക്കം കുറിച്ചത്.തുടര്‍ന്ന് തൃപ്പൂണുത്തിറയെ ആവേശത്തിലാക്കി അത്തച്ചമയ ഘോഷയാത്ര നടന്നു. ഓട്ടന്‍തുള്ളല്‍, തിറ, കോല്‍ക്കളി, കരകാട്ടം, പുലികളി, കുമ്മാട്ടി, വിവിധ വാദ്യോപകരണങ്ങള്‍, സാമൂഹിക പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള നിശ്ചലദൃശ്യങ്ങള്‍ എന്നിവ ഘോഷയാത്രയെ വര്‍ണ്ണാഭമാക്കി

Update: 2019-09-02 14:11 GMT

കൊച്ചി: സംസ്ഥാനത്തെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറയില്‍ അത്തച്ചമയം നടന്നു.രാവിലെ 9.30ന് അത്തം നഗറില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ അത്തപാത ഉയര്‍ത്തിയോതെടയാണ് സംസ്ഥാനത്ത് ഓണാഘോഷത്തിന് തുടക്കം കുറിച്ചത്.തുടര്‍ന്ന് തൃപ്പൂണുത്തിറയെ ആവേശത്തിലാക്കി അത്തച്ചമയ ഘോഷയാത്ര നടന്നു. ഓട്ടന്‍തുള്ളല്‍, തിറ, കോല്‍ക്കളി, കരകാട്ടം, പുലികളി, കുമ്മാട്ടി, വിവിധ വാദ്യോപകരണങ്ങള്‍, സാമൂഹിക പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള നിശ്ചലദൃശ്യങ്ങള്‍ എന്നിവ ഘോഷയാത്രയെ വര്‍ണ്ണാഭമാക്കി. തെയ്യവും, കഥകളിയുമുള്‍പ്പെടെ കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ അത്തച്ചമയ ഘോഷയാത്രയക്ക് മിഷിവേകി.മയില്‍ നൃത്തവും കാവടിയും അമ്മന്‍കുടവുമെല്ലാം റോഡിന്റെ ഇറുവശവും തിങ്ങിനിറഞ്ഞ കാണികളുടെ കണ്ണും മനവ ും കുളിര്‍പ്പിച്ചു.



 

ജല്ലിക്കെട്ടും നവോഥാനവും പ്രളയവും അതിജീവനവുമെല്ലാം നിറഞ്ഞ വിവിധ ഫ്‌ളോട്ടുകളും ഘോഷയാത്രയെ വര്‍ണാഭമാക്കി. രസം കൊല്ലിയായി ഇടയ്ക്ക് മഴയെത്തിയെങ്കിലും കാഴ്ചയുടെ പൂരത്തില്‍ നിന്നും കണ്ണെടുക്കാന്‍ കാണികള്‍ തയാറായില്ല. കാഴ്ചക്കാരുടെ മനം കവര്‍ന്നായിരുന്നു ഘോഷയാത്രയിലെ കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പ്രകടനങ്ങളും കടന്ന് പോയത്.



 



അത്തം നഗറില്‍ നിന്നാംരഭിച്ച ഘോഷായത്ര തിരിച്ച് അത്തം നഗറില്‍ തന്നെ സമാപിച്ചു. ശേഷം അത്തപൂക്കള മല്‍സരങ്ങളും അരങ്ങേറി.ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് കുപ്പികള്‍ക്കും ഫ്‌ളെക്‌സുകള്‍ക്കും ഘോഷയാത്രയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. രാജഭരണ കാലത്ത് കൊച്ചി മഹാരാജാവ് പങ്കെടുത്തിരുന്ന അത്തച്ചമയത്തിന്റെ സ്മരണകളുയര്‍ത്തുന്നതാണ് കൊച്ചി രാജ്യത്തിന്റെ തലസ്ഥാന നഗരിയായിരുന്ന തൃപ്പൂണിത്തറയില്‍ നടക്കുന്ന അത്തം ഘോഷയാത്ര. 



 


Tags:    

Similar News