പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് നീന്തുന്നതിനിടയില്‍ മുങ്ങി മരിച്ചു
തൃപ്പൂണിത്തുറ വടക്കേ വൈമീതി പാറാശ്ശേരില്‍ ബാബുവിന്റെ മകന്‍ ഉണ്ണികൃഷ്ണന്‍ (28) ആണ് മരിച്ചത്. എരൂര്‍ വെട്ടുവേലിക്കടവ് ജെട്ടിക്ക് സമീപത്തായിരുന്നു അപകടം
കൊച്ചി:കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് നീന്തുന്നതിനിടയില്‍ മുങ്ങി മരിച്ചു. തൃപ്പൂണിത്തുറ വടക്കേ വൈമീതി പാറാശ്ശേരില്‍ ബാബുവിന്റെ മകന്‍ ഉണ്ണികൃഷ്ണന്‍ (28) ആണ് മരിച്ചത്. എരൂര്‍ വെട്ടുവേലിക്കടവ് ജെട്ടിക്ക് സമീപത്തായിരുന്നു അപകടം. നല്ല ഒഴുക്കുള്ള കോണോത്തുപുഴയില്‍ അക്കരെക്ക് നീന്തിയ ഉണ്ണികൃഷ്ണന്‍ തിരികെ നീന്തി വരുമ്പോള്‍ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് കോതമംഗലത്ത് നിന്നും മട്ടാഞ്ചേരിയില്‍ നിന്നും ഫയര്‍ ഫോഴ്സിന്റെ സ്‌കൂബാ ടീമെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കടവിന് സമീപത്തുനിന്നും കണ്ടെത്തിയത്. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം പൊതുശ്മശാനത്തില്‍ സംസ്‌ക്കാരം നടത്തും.