കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി; ചികില്‍സയിലായിരുന്ന എറണാകുളം സ്വദേശി മരിച്ചു

കൊവിഡ് ബാധിതനായി എറണാകുളം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ഫോര്‍ട്ടുകൊച്ചി തുരുത്തി സ്വദേശി ഇ കെ ഹാരിസ് (51) ആണ് മരിച്ചത്.

Update: 2020-07-20 17:21 GMT
കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി; ചികില്‍സയിലായിരുന്ന എറണാകുളം സ്വദേശി മരിച്ചു

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. കൊവിഡ് ബാധിതനായി എറണാകുളം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ഫോര്‍ട്ടുകൊച്ചി തുരുത്തി സ്വദേശി ഇ കെ ഹാരിസ് (51) ആണ് മരിച്ചത്. ജൂണ്‍ 19ന് കുവൈത്തില്‍ നിന്നെത്തിയ ഹാരിസിനെ 26നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കടുത്ത പ്രമേഹരോഗിയായിരുന്നു ഹാരിസെന്ന് മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പലും കൊവിഡ് നോഡല്‍ ഓഫിസറുമായ ഡോ. എ ഫത്താഹുദ്ദീന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Tags:    

Similar News