സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് ചികില്‍സയിലായിരുന്ന മലപ്പുറം സ്വദേശി
മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ ആയിരുന്ന മലപ്പുറം കടമ്പോട് സ്വദേശി മുഹമ്മദാ (73) ണ് മരിച്ചത്. പനിയും ന്യുമോണിയയും രക്താദിമര്‍ദവും ബാധിച്ച് ഈമാസം 28നാണ് അദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് തിങ്കളാഴ്ച ഒരാള്‍കൂടി മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ ആയിരുന്ന മലപ്പുറം കടമ്പോട് സ്വദേശി മുഹമ്മദാ (73) ണ് മരിച്ചത്. പനിയും ന്യുമോണിയയും രക്താദിമര്‍ദവും ബാധിച്ച് ഈമാസം 28നാണ് അദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 30ന് നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയില്‍ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചു.
നെഞ്ചിനുള്ള എക്‌സ്‌റേ എടുത്തപ്പോഴും ന്യൂമോണിയ മൂര്‍ച്ഛിച്ചതായി വ്യക്തമായി. കൊവിഡ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് മെഡിക്കല്‍ ബോര്‍ഡ് നിഷ്‌കര്‍ഷിക്കുന്ന പ്രകാരമുള്ള വിദഗ്ധചികില്‍സയും നല്‍കി. 31ന് വൈകീട്ടായപ്പോഴേക്കും ഇദ്ദേഹത്തിന് ശ്വാസതടസ്സം രൂക്ഷമായി അനുഭവപ്പെട്ടു.
ക്രിട്ടിക്കല്‍ കെയര്‍ ടീമിന്റെ നേതൃത്വത്തില്‍ ചികില്‍സ തുടര്‍ന്നെങ്കിലും നില വീണ്ടും വഷളാവുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെടുകയും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നുവെന്നും മെഡിക്കല്‍ കോളജ് അധികാരികള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, സംസ്ഥാനത്ത് ഇന്ന് ഏഴ് മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചത്.