കോഴിക്കോട്ട് ഒരു കൊവിഡ് ചികില്‍സാകേന്ദ്രം കൂടി; ഉദ്ഘാടനം ഇന്ന്
ചാത്തമംഗലം എന്‍ഐടി എംബിഎ ഹോസ്റ്റലില്‍ എല്ലാ സംവിധാനങ്ങളുംകൂടി 300 കിടക്കകളാണ് ഒരുക്കിയിരിക്കുന്നത്.
കോഴിക്കോട്: കൊറോണയ്ക്കെതിരായ യുദ്ധത്തില്‍ കോഴിക്കോട് രണ്ടാമത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ഒരുങ്ങി. ചാത്തമംഗലം എന്‍ഐടി എംബിഎ ഹോസ്റ്റലില്‍ എല്ലാ സംവിധാനങ്ങളുംകൂടി 300 കിടക്കകളാണ് ഒരുക്കിയിരിക്കുന്നത്.
ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും നാഷനല്‍ ഹെല്‍ത്ത് മിഷനും ചേര്‍ന്ന് തയ്യാറാക്കിയ കേന്ദ്രം ബീച്ച് ജനറല്‍ ആശുപത്രിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുക. ഇന്ന് ഉച്ചക്ക് 12 ന്തൊഴില്വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും.