ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം വീട്ടമ്മയുടെ 77,000 രൂപ തട്ടിയെടുത്തു; പോലിസ് ഇടപെടലില്‍ പണം തിരിച്ചു പിടിച്ചു
ദീപാവലിയില്‍ സ്മാര്‍ട്ട് ടിവിക്ക് ഓഫര്‍ ഉണ്ടോ എന്നറിയാനാണ് ആലുവ സ്വദേശിനിയായ വീട്ടമ്മ ഇന്റര്‍നെറ്റില്‍ പ്രമുഖ ഓണ്‍ലൈന്‍ സൈറ്റിന്റെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ പരതിയത്. കിട്ടിയതാകട്ടെ വ്യാജനമ്പര്‍. ഇതറിയാതെ നമ്പറില്‍ ഉടനെ വീട്ടമ്മ ബന്ധപ്പെടുകയും ചെയ്തു.
കൊച്ചി: സ്മാര്‍ട് ടി വി വാങ്ങാന്‍ ഇന്റര്‍നെറ്റില്‍ ഓണ്‍ലൈന്‍ സൈറ്റിന്റെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ തിരഞ്ഞ വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് 77,000 രൂപ.പണം തിരിച്ചെടുത്ത് കൊടുത്ത് എറണാകുളം റൂറല്‍ ജില്ലാ സൈബര്‍ െ്രെകം പോലീസ്. ദീപാവലിയില്‍ സ്മാര്‍ട്ട് ടിവിക്ക് ഓഫര്‍ ഉണ്ടോ എന്നറിയാനാണ് ആലുവ സ്വദേശിനിയായ വീട്ടമ്മ ഇന്റര്‍നെറ്റില്‍ പ്രമുഖ ഓണ്‍ലൈന്‍ സൈറ്റിന്റെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ പരതിയത്. കിട്ടിയതാകട്ടെ വ്യാജനമ്പര്‍. ഇതറിയാതെ നമ്പറില്‍ ഉടനെ വീട്ടമ്മ ബന്ധപ്പെടുകയും ചെയ്തു. ഓഫര്‍ ഉണ്ടെന്ന് തട്ടിപ്പ് സംഘം മറുപടിയും നല്‍കി. അയച്ചു തരുന്ന ലിങ്കില്‍ ഉളള ഫോറം പൂരിപ്പിട്ട് നല്‍കാനും തട്ടിപ്പ് സംഘം പറഞ്ഞു.
പ്രമുഖ ഓണ്‍ലൈന്‍ സൈറ്റിന്റെ യഥാര്‍ഥമെന്ന് തോന്നിക്കുന്ന തരത്തിലുളള ലിങ്കും, ഒപ്പം ഒരു ഫോമും അയച്ചു നല്‍കി. അതില്‍ പേരും, അക്കൗണ്ട് നമ്പറും, ബാങ്ക് യുപിഐ ഐഡി വരെ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. സംഭവം ഒര്‍ജിനല്‍ ആണ് എന്ന ധൈര്യത്തില്‍ വീട്ടമ്മ ഡീറ്റയില്‍ എല്ലാം സബ്മിറ്റ് ചെയ്തു. ഉടനെ ഒരു എസ്എംഎസ് വന്നു. ആ സന്ദേശം സഘം നിര്‍ദ്ദേശിച്ച മൊബൈല്‍ നമ്പറിലേക്ക് അയക്കാന്‍ ആവശ്യപ്പെട്ടു. വീട്ടമ്മ ഉടനെ അയക്കുകയും ചെയ്തു. ഇതോടെ വീട്ടമ്മയുടെ ഓണ്‍ലൈന്‍ നെറ്റ് ബാങ്കിംഗിന്റെ നിയന്ത്രണം തട്ടിപ്പുസംഘത്തിന്റെ കൈകളിലായി. സംഘം മൂന്നു പ്രാവശ്യമായി ഇരുപത്തയ്യായിരം വച്ച് എഴുപത്തയ്യായിരം ഓണ്‍ലൈനിലൂടെ പിന്‍വലിക്കുകയും രണ്ടായിരം രൂപ അക്കൗണ്ട് ട്രാന്‍സ്ഫര്‍ നടത്തുകയും ചെയ്തു.
പണം നഷ്ടപ്പെട്ട വീട്ടമ്മ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന് പരാതി നല്‍കി. തുടര്‍ന്ന് സൈബര്‍ പോലിസ് സ്‌റ്റേഷനില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തി. തട്ടിപ്പ് സംഘം ഈ തുക ഉപയോഗിച്ച് ഓണ്‍ലൈന്‍ വ്യാപാരസൈറ്റുകളില്‍ നിന്ന് അമ്പതിനായിരം രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ വാങ്ങിയെന്നും ഇരുപത്തയ്യായിരം രൂപയുടെ പര്‍ച്ചേസ് നടത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തി. തുടര്‍ന്ന് പോലീസിന്റെ സമയോചിതമായ ഇടപെടല്‍ നിമിത്തം സംഘം നടത്തിയ ബാങ്ക് ഇടപാട് ഫ്രീസ് ചെയ്യിപ്പിച്ചു. വീട്ടമ്മയുടെ അക്കൗണ്ടില്‍ പണം തിരികെയെത്തിക്കുകയും ചെയ്തു.
സംഭവത്തിന് പിന്നില്‍ ഉത്തരേന്ത്യന്‍ സൈബര്‍ തട്ടിപ്പ് സംഘമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ എം ബി ലത്തീഫ്, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ പി എം തല്‍ഹത്, സിപിഒമാരായ വികാസ് മാണി, പിഎസ് ഐനീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഇന്റര്‍നെറ്റില്‍ കസ്റ്റമര്‍ കെയര്‍ നമ്പര്‍ പരതി തട്ടിപ്പില്‍പ്പെടരുതെന്നും ബാങ്കിംഗ് വിവരങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും എസ്.പി കെ. കാര്‍ത്തിക്ക് പറഞ്ഞു.