ഓപറേഷന്‍ ചൈല്‍ഡ് പോണോഗ്രാഫി ഹണ്ട്: കൊല്ലത്ത് ആറുപേര്‍ക്കെതിരേ കേസ്
ടെലിഗ്രാം എന്ന ആപ്ലിക്കേഷന്‍ വഴിയാണ് പ്രതികള്‍ ഇത്തരത്തിലുള്ള ചിത്രങ്ങളും വീഡിയോയും കാണുകയും പ്രചരിപ്പിക്കുകയും ചെയ്തത്. ചിത്രങ്ങളും വീഡിയോകളും സ്റ്റോറുചെയ്യാന്‍ ക്ലൗഡ് സര്‍വീസുകളും പ്രതികള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
കൊല്ലം: കേരള പോലിസിന്റെ 'ഓപറേഷന്‍ ചൈല്‍ഡ് പോണോഗ്രാഫി ഹണ്ടിന്റെ' ഭാഗമായി കൊല്ലം റൂറല്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ജില്ലാ സൈബര്‍സെല്ലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയില്‍ ശാസ്താംകോട്ട മനക്കര കിഴക്ക് ശ്രീമന്ദിരത്തില്‍ അഭിന്‍ (20), കടയ്ക്കല്‍ ഗോവിന്ദമംഗംലം കോക്കോട്ടുകോണം അംബിക വിലാസത്തില്‍ അനുരാജ് (25), കൊട്ടാരക്കര കിഴക്കേക്കര നേതാജി ആഞ്ഞിലിവേലില്‍ അഖില്‍ എബ്രഹാം (25), പുത്തൂര്‍ വെണ്ടാര്‍ പാണ്ടറ എന്ന സ്ഥലത്ത് പാലന്റഴികത്ത് താഴതില്‍ വീട്ടില്‍ അഭിജിത്ത് (21), അഞ്ചല്‍ അലയമണ്‍ തടത്തില്‍ പുത്തന്‍ വീട്ടില്‍ അനുസെല്‍ജിന്‍, അഞ്ചല്‍ സ്വദേശിയായ 16 വയസുള്ള ആണ്‍കുട്ടി എന്നിവര്‍ക്കെതിരെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ടെലിഗ്രാം എന്ന ആപ്ലിക്കേഷന്‍ വഴിയാണ് പ്രതികള്‍ ഇത്തരത്തിലുള്ള ചിത്രങ്ങളും വീഡിയോയും കാണുകയും പ്രചരിപ്പിക്കുകയും ചെയ്തത്. ചിത്രങ്ങളും വീഡിയോകളും സ്റ്റോറുചെയ്യാന്‍ ക്ലൗഡ് സര്‍വീസുകളും പ്രതികള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പ്രതികള്‍ക്കെതിരേ ഐടി ആക്ട് പ്രകാരവും പോക്‌സോ ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം കൊല്ലം റൂറല്‍ സൈബര്‍ സെല്ലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍ നടത്തി കേസുകളെടുത്തത്. പരിശോധനകള്‍ക്ക് എഎസ്‌ഐമാരായ ജഗദീപ്, സി എസ് ബിനു, എസ്‌സിപിഒമാരായ സുനില്‍കുമാര്‍, എസ് വി വിബു, സിപിഒമാരായ രജിത്ത് ബാലകൃഷ്ണന്‍, മഹേഷ് മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.