'ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ട്': എറണാകുളത്ത് രണ്ട് പേരെക്കൂടി കാപ്പചുമത്തി ജയിലിലടച്ചു

ചെറായി പള്ളിപ്പുറം, പെട്ടിക്കാട്ടില്‍ വീട്ടില്‍ ആഷിക് (25) അങ്കമാലി തുറവുര്‍ പുല്ലാനി ചാലാക്കാ വീട്ടില്‍ വിഷ്ണു (പുല്ലാനി വിഷ്ണു 29) എന്നിവരെയാണ് ജയിലിലടച്ചത്. എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.'ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ ചുമത്തി 12 പേരെ ഇതിനകം ജയിലിലടച്ചു. 22 പേരെ നാടു കടത്തി. വരും ദിവസങ്ങളിലും നടപടി തുടരുമെന്ന് എസ്പി കെ കാര്‍ത്തിക് പറഞ്ഞു.

Update: 2020-10-16 12:30 GMT

കൊച്ചി: നിരവധി കേസുകളിലെ പ്രതികളായ രണ്ടുപേരെ ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി എറണാകുളം റൂറല്‍ ജില്ലയില്‍ കാപ്പ ചുമത്തി ജയിലിലടച്ചു. ചെറായി പള്ളിപ്പുറം, പെട്ടിക്കാട്ടില്‍ വീട്ടില്‍ ആഷിക് (25) അങ്കമാലി തുറവുര്‍ പുല്ലാനി ചാലാക്കാ വീട്ടില്‍ വിഷ്ണു (പുല്ലാനി വിഷ്ണു 29) എന്നിവരെയാണ് ജയിലിലടച്ചത്. എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി., ബലാല്‍ സംഗം, ജെജെ ആക്ട്, പോക്‌സോ, കൊലപാതകശ്രമം, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങി പതിനഞ്ചോളം കേസുകളിലെ പ്രതിയാണ് ആഷിക് എന്ന് പോലിസ് പറഞ്ഞു. ഇയാളെ കഴിഞ്ഞവര്‍ഷവും കാപ്പച്ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.

ജയില്‍ മോചിതനായ ഇയാള്‍ പുതിയ ആക്രമത്തിന് തയ്യാറെടുക്കുവെ അറസ്റ്റ് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും കാപ്പ ചുമത്തിയത്. 2017-ല്‍ ആഷിക്കിനെ ഒരു വര്‍ഷത്തേക്ക് കാപ്പ പ്രകാരം നാടുകടത്തിയിരുന്നു.കൊലപാതകശ്രമം, ദേഹോപദ്രവം, പിടിച്ചുപറി, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങി പത്തോളം കേസുകളിലെ പ്രതിയാണ് വിഷ്ണു വെന്ന് പോലിസ് പറഞ്ഞു.അങ്കമാലി, കാലടി, നെടുമ്പാശേരി പോലിസ് സ്റ്റേഷനുകളില്‍ വിഷ്ണുവിനെതിരെ കേസുണ്ട്. 2019 ഏപ്രിലില്‍ മൂക്കന്നൂരില്‍ വച്ച് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതിയാണ്.

2017-ല്‍ വിടുകയറി വീട്ടമ്മയെ ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. നെടുമ്പാശേരിയില്‍ ചിട്ടുകളി സംഘത്തെ ആക്രമിച്ച് പണം തട്ടിയെടുത്ത കേസിലും, തുറവൂരില്‍ വാഹനം തടഞ്ഞു നിര്‍ത്തി സ്വര്‍ണ്ണം കവര്‍ന്ന കേസിലും വിഷ്ണു പ്രതിയാണെന്ന് പോലിസ് പറഞ്ഞു. തുടര്‍ച്ചയായി സമാധാന ലംഘന പ്രര്‍ത്തനങ്ങള്‍ നടത്തിയും ഗുണ്ടാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടും സൈ്വര്യ ജീവിതത്തിന് തടസം സൃഷ്ടിക്കുന്നവര്‍ക്കെതിരെ റൂറല്‍ ജില്ലയില്‍ നടപടി തുടരുകയാണ്. 'ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ ചുമത്തി 12 പേരെ ഇതിനകം ജയിലിലടച്ചു. 22 പേരെ നാടു കടത്തി. വരും ദിവസങ്ങളിലും നടപടി തുടരുമെന്ന് എസ്പി കെ കാര്‍ത്തിക് പറഞ്ഞു.

Tags:    

Similar News