ഓര്‍ത്തഡോക്സ് യാക്കോബായ തര്‍ക്കം; കോതമംഗലം പള്ളിയില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സാവകാശം വേണമെന്ന് ജില്ലാ കലക്ടര്‍
കൊവിഡിന്റെ പശ്ചാത്തലത്തിലാണ് സാവകാശം ചോദിച്ചിരിക്കുന്നത്. കോതമംഗലം പള്ളി സ്ഥിതിചെയ്യുന്ന സ്ഥലം കണ്ടയ്ന്മെ്ന്റ് സോണിലാണെന്നും പള്ളി ഉള്‍പ്പെടുന്ന മുനിസിപ്പല്‍ പരിധിയില്‍ മാത്രം 37 കൊവിഡ് രോഗികളുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു.പള്ളി ഏറ്റെടുക്കല്‍ നടപടിയുമായി മുമ്പോട്ട് പോയാല്‍ ആളുകള്‍ സംഘടിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്നും റിപോര്‍ട്ടില്‍ പറയുന്നു
കൊച്ചി: ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം പള്ളിയില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സാവകാശം വേണമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ ഹൈക്കോടതിയില്‍. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് സാവകാശം ചോദിച്ചിരിക്കുന്നത്. കോതമംഗലം പള്ളി സ്ഥിതിചെയ്യുന്ന സ്ഥലം കണ്ടയ്ന്മെ്ന്റ് സോണിലാണെന്നും പള്ളി ഉള്‍പ്പെടുന്ന മുനിസിപ്പല്‍ പരിധിയില്‍ മാത്രം 37 കൊവിഡ് രോഗികളുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു.
പള്ളി ഏറ്റെടുക്കല്‍ നടപടിയുമായി മുമ്പോട്ട് പോയാല്‍ ആളുകള്‍ സംഘടിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പികണമെന്നും ആവശ്യപ്പെട്ടു. മുളന്തുരുന്തി പള്ളിയില്‍ കോടതി ഉത്തരവ് നടപ്പാക്കിയപ്പോള്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആളുകള്‍ സംഘടിച്ചു. ഇവരുടെ സാമ്പിള്‍ പരിശോധന ഫലം വരാനിരിക്കുന്നതയുള്ളുവെന്നും ഹൈക്കോടതിയെ അറിയിച്ചു. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പളളിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നില്ലെന്നാരോപിച്ച് ഓര്‍ത്തഡോക്സ് വിഭാഗമാണ് കോടതിയെ സമീപിച്ചിട്ടുള്ളത്.ഹരജി നാളെ വീണ്ടും ഹൈക്കോടതി പരിഗണിക്കും.