കോതമംഗലം മാര്‍തോമാ ചെറിയപള്ളി ഏറ്റെടുക്കാന്‍ എറണാകുളം ജില്ലാ കലക്ടര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാത്ത നിലയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികന്‍ തോമസ് പോള്‍ റമ്പാന് പള്ളിയില്‍ കയറി പ്രാര്‍ഥന നടത്താന്‍ കോടതി അനുമതി നല്‍കി. പള്ളിയിലുള്ള യാക്കോബായ വിശ്വാസികളെ പൂര്‍ണമായും ഒഴിപ്പിക്കുന്നതിനു വേണ്ട നടപടികള്‍ എത്രയും പെട്ടെന്നു സ്വീകരിക്കണമെന്നും കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രാര്‍ഥനയ്ക്ക് എത്തുന്ന തോമസ് പോള്‍ റമ്പാന് ആവശ്യമായ പോലിസ് സംരക്ഷണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്

Update: 2019-12-03 13:44 GMT

കൊച്ചി: ഓര്‍ത്തഡോക്‌സ് യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം മാര്‍തോമാ ചെറിയപള്ളി ഏറ്റെടുക്കാന്‍ എറണാകുളം ജില്ലാ കലക്ടര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാത്ത നിലയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികന്‍ തോമസ് പോള്‍ റമ്പാന് പള്ളിയില്‍ കയറി പ്രാര്‍ഥന നടത്താന്‍ കോടതി അനുമതി നല്‍കി. പള്ളിയിലുള്ള യാക്കോബായ വിശ്വാസികളെ പൂര്‍ണമായും ഒഴിപ്പിക്കുന്നതിനു വേണ്ട നടപടികള്‍ എത്രയും പെട്ടെന്നു സ്വീകരിക്കണമെന്നും കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രാര്‍ഥനയ്ക്ക് എത്തുന്ന തോമസ് പോള്‍ റമ്പാന് ആവശ്യമായ പോലിസ് സംരക്ഷണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സുപ്രിംകോടതി വിധി പ്രകാരം ഓര്‍ത്തഡോക്സ് വിഭാഗത്തിനു ഉടമസ്ഥാവകാശവും പ്രാര്‍ഥനയ്ക്കും മറ്റുമുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. യാക്കോബായ വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നു ഓര്‍ത്തഡോക്സ് വിഭാഗത്തിനു പള്ളിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്നു പ്രവേശനത്തിനു സംരക്ഷണം ആവശ്യപ്പെട്ടു തോമസ് പോള്‍ റമ്പാനാണ് കോടതിയെ സമീപിച്ചത്. സഭാ വിശ്വാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന കാര്യത്തില്‍ തടസമുണ്ടാകരുതെന്നു വ്യക്തമാക്കിയ കോടതി സംസ്‌കാര ചടങ്ങുകള്‍ക്ക് തോമസ് പോള്‍ റമ്പാന്‍ ചുമതലവഹിക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. 

Tags:    

Similar News