എസ് പി ക്ക് കോടതിയുടെ അന്ത്യശാസനം;പെരുമ്പാവൂര്‍ ഓടക്കാലി സെന്റ് മേരിസ് പളളിയില്‍ ഫെബ്രുവരി മൂന്നിനുള്ളില്‍ ഉത്തരവ് നടപ്പാക്കണം
വിധി നടപ്പാക്കുന്നത് അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ല. ഒരൊറ്റ അവസരം കൂടി നല്‍കാം, അതിനുള്ളില്‍ നടപ്പാക്കിയിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഫെബ്രുവരി 3നുള്ളില്‍ നടപ്പാക്കി റിപോര്‍ട്ട് തരണം അല്ലെങ്കില്‍ എസ്പി 4ന് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു
കൊച്ചി: യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്ന പെരുമ്പാവൂര്‍ ഓടക്കാലി സെന്റ് മേരിസ് പള്ളിയില്‍ കോടതി വിധി ഫെബ്രുവരി മൂന്നിനുള്ളില്‍ നടപ്പാക്കണമെന്ന് എറണാകുളം അഡീഷണല്‍ ജില്ലാ കോടതിയുടെ അന്ത്യശാസനം. ആലുവ റൂറല്‍ എസ് പി കെ കാര്‍ത്തിക് ഇന്നലെ ഹാജരായി വിശദീകരണം നല്‍ക്കവെയാണ് കോടതിയുടെ നിര്‍ദേശം. വിധി നടപ്പാക്കുന്നത് അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ല. ഒരൊറ്റ അവസരം കൂടി നല്‍കാം, അതിനുള്ളില്‍ നടപ്പാക്കിയിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഫെബ്രുവരി 3നുള്ളില്‍ നടപ്പാക്കി റിപോര്‍ട്ട് തരണം അല്ലെങ്കില്‍ എസ്പി 4ന് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.
വിശ്വാസത്തിന്റെയും കൂടി പ്രശ്നമാണെന്നും ഉത്തരവ് നടപ്പാക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കുകയാണെന്ന് എസ്പി കെ കാര്‍ത്തിക് കോടതിയെ അറിയിച്ചു.എന്നാല്‍ പോലീസ് മനസ് വച്ചാല്‍ നിഷ്പ്രയാസം കഴിയുമെന്ന് ഓര്‍ത്തഡോക്സ് വിഭാഗം കോടതിയെ അറിയിച്ചു. പെരുമ്പാവൂര്‍ ഓടക്കാലി പള്ളി കൂടാതെ കോതമംഗലം പള്ളിയിലടക്കം ഒട്ടേറെ ഇടങ്ങളില്‍ പ്രശ്നം നടക്കുകയാണ്. അവിടെയെല്ലാം ആത്മാര്‍ഥമായി ശ്രമിക്കുകയാണ്. അത് മനസിലാക്കണമെന്നും എസ്പി വ്യക്തമാക്കി.തുടര്‍ന്നാണ് വിധി നടപ്പിലാക്കാന്‍ ഒരവസരം കൂടി നല്‍കുകയാണെന്നും ഫെബ്രുവരി മൂന്നിനുള്ളി ല്‍ വിധി നടപ്പിലാക്കണമെന്നും കോടതി നിര്‍ദേശിച്ചത്.