ഓക്‌സിജന്റെ വില വര്‍ധിപ്പിക്കുന്നുവെന്ന്: സ്വകാര്യ ആശുപത്രികള്‍ ഹരജിയുമായി ഹൈക്കോടതിയില്‍

സംസ്ഥാനത്തെ ഓക്സിജന്‍ നിര്‍മാതാക്കള്‍ ഓക്സിജന്റെ വില വര്‍ധിപ്പിക്കുകയാണെന്നു ഹരജിയില്‍ പറയുന്നു

Update: 2021-06-02 15:50 GMT

കൊച്ചി: സംസ്ഥാനത്ത് ഓക്സിജന്റെ വില വര്‍ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ ആശുപത്രികള്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. ദുരന്ത നിവാരണ നിയമപ്രകാരം സര്‍ക്കാര്‍ ചികില്‍സ ചെലവിന് പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ ഓക്സിജന്‍ നിര്‍മാതാക്കള്‍ ഓക്സിജന്റെ വില വര്‍ധിപ്പിക്കുകയാണെന്നു ഹരജിയില്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാര്‍, ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ജനറല്‍, ദുരന്ത നിവാരണ അതോറിറ്റി കമ്മീഷണര്‍, സംസ്ഥാന പോലിസ് മേധാവി, ദേശീയ ആരോഗ്യ മിഷന്‍, ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി.

നിര്‍മാതാക്കള്‍ ഓക്സിജന്റെ വില വര്‍ധിപ്പിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹരജി നാളെ കോടതിയില്‍ പരിഗണിക്കും.

Tags:    

Similar News