നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അതീവ ഗുരുതരാവസ്ഥയിൽ

വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി.

Update: 2020-07-14 06:00 GMT
നടനും തിരക്കഥാകൃത്തുമായ  പി ബാലചന്ദ്രൻ അതീവ ഗുരുതരാവസ്ഥയിൽ

കോട്ടയം: നടനും തിരക്കഥാ രചയിതാവും നാടകകൃത്തുമായ പി ബാലചന്ദ്രൻ മസ്തിഷ്കജ്വരത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ. വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഭാര്യ ശ്രീലതാ ബാലചന്ദ്രനും മക്കളും അടുത്ത ബന്ധുക്കളും ആശുപത്രിയിലുണ്ട്. വിവരം അറിഞ്ഞ് സിനിമാ പ്രവർത്തകര ആശുപത്രിയിലേക്ക് എത്തുന്നുണ്ട്. 

കഴിഞ്ഞ തവണ ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ടി കെ രാജീവ്‌കുമാർ സംവിധാനം ചെയ്ത 'കോളാമ്പി'യിലായിരുന്നു അവസാനമായി അഭിനയിച്ചത്. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ്.

Tags:    

Similar News