കസ്റ്റഡി മരണം: മത്തായിയുടെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റുമോർട്ടം നടത്തും

നാലുമണിയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കുന്ന മൃതദേഹം നഗരത്തിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. നാളെ സംസ്കരിക്കും.

Update: 2020-09-04 04:30 GMT
കസ്റ്റഡി മരണം: മത്തായിയുടെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റുമോർട്ടം നടത്തും

പത്തനംതിട്ട: വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച ഫാം ഉടമ മത്തായിയുടെ മൃതദേഹ പരിശോധന ഇന്ന് വീണ്ടും നടത്തും. റാന്നിയിലെ സ്വകാര്യ ആശുപുത്രി മോർച്ചറിയിൽനിന്ന് സിബിഐ സംഘം മൃതദേഹം ഏറ്റുവാങ്ങും. തിരുവല്ല ആർഡിഒ, പത്തനംതിട്ട അസി. കലക്ടർ എന്നിവരുടെ സാന്നിധ്യത്തിൽ റീ ഇൻക്വസ്റ്റ് നടത്തും. ഉച്ചയ്ക്ക് 1.30-ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പാലക്കാട് ജില്ലാ ആശുപത്രിയിലെ സീനിയർ ഫൊറൻസിക് സർജൻ പി ബി ഗുജറാൾ, കളമശ്ശേരി മെഡിക്കൽ കോളജിലെ ഡോ. എ കെ ഉന്മേഷ്, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോ. കെ.പ്രസന്നൻ എന്നിവരടങ്ങുന്ന ഫൊറൻസിക് സംഘമാണ് റീ പോസ്റ്റുമോർട്ടം നടത്തുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാലുമണിയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കുന്ന മൃതദേഹം നഗരത്തിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. നാളെ രാവിലെ 10-ന് വടശ്ശേരിക്കര അരീക്കക്കാവിലെ വീട്ടിൽ പൊതുദർശനത്തിന് വെയ്ക്കും. 1.30ന് വീട്ടിലെ ശുശ്രൂഷയ്ക്കുശേഷം 3.30ന് കുടപ്പനക്കുളം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും.

Tags:    

Similar News