പത്മനാഭസ്വാമി ക്ഷേത്രം ഏറ്റെടുക്കല്‍: സുപ്രിം കോടതി വിധി നാളെ

ക്ഷേത്രത്തില്‍ അവകാശമില്ലെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് തിരുവിതാംകൂര്‍ രാജകുടുംബം സമര്‍പ്പിച്ച അപ്പീലാണ് വിധി.

Update: 2020-07-12 06:45 GMT

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ നാളെ വിധി പറയും. ജസ്റ്റിസ് യു യു ലളിതും ഇന്ദു മല്‍ഹോത്രയുമടങ്ങുന്ന ബെഞ്ചാണ് വിധി പറയുന്നത്. ക്ഷേത്രത്തില്‍ അവകാശമില്ലെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് തിരുവിതാംകൂര്‍ രാജകുടുംബം സമര്‍പ്പിച്ച അപ്പീലാണ് വിധി.

തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സര്‍ക്കാരാണെന്നും, ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ അത് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമായിരുന്നു ഹൈക്കോടതി വിധി. 2011 ജനുവരി 31നാണ് കേസില്‍ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. 

Tags:    

Similar News