പാലായില്‍ എന്‍ ഹരി എന്‍ഡിഎ സ്ഥാനാര്‍ഥി

കേരള കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടറി ജോസ് ടോം പുലിക്കുന്നേലിനെ പാലായില്‍ സ്ഥാനാര്‍ഥിയായി യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. മാണി സി കാപ്പന്‍ തന്നെയാണ് ഇത്തവണയും എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി.

Update: 2019-09-02 19:10 GMT

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍ ഹരി എന്‍ഡിഎ സ്ഥാനാര്‍ഥിയാകും. ബിജെപി കേന്ദ്ര നേതൃത്വമാണ് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും എന്‍ ഹരി പാലായില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്നു.

കേരള കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടറി ജോസ് ടോം പുലിക്കുന്നേലിനെ പാലായില്‍ സ്ഥാനാര്‍ഥിയായി യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. മാണി സി കാപ്പന്‍ തന്നെയാണ് ഇത്തവണയും എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി. പാലായില്‍ തുടര്‍ച്ചയായ നാല് തവണയാണ് കാപ്പന്‍ മത്സരിക്കുന്നത്. സെപ്റ്റംബര്‍ 23നാണ് പാലാ നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്. സെപ്റ്റംബര്‍ 27ന് വോട്ടെണ്ണല്‍ നടക്കും.

Tags:    

Similar News