പാലായില്‍ ഇന്നു കൊട്ടിക്കലാശം; തിങ്കളാഴ്ച ബൂത്തിലേക്ക്

നാളെ ശ്രീനാരായണ ഗുരു സമാധി ദിവസം ആയതിനാലാണ് ഇന്ന് കൊട്ടിക്കലാശം നടത്താന്‍ മുന്നണികള്‍ തീരുമാനിച്ചത്. പാലാ നഗരത്തിലാണ് മൂന്ന് സ്ഥാനാര്‍ഥികളും പങ്കെടുക്കുന്ന കൊട്ടിക്കലാശം.

Update: 2019-09-20 01:21 GMT

പാലാ: പാലാ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണ ബഹളം നിശ്ചയിക്കപ്പെട്ടതിലും ഒരുദിവസം നേരത്തേ അവസാനിക്കും. നാളെ ശ്രീനാരായണ ഗുരു സമാധി ദിവസം ആയതിനാലാണ് ഇന്ന് കൊട്ടിക്കലാശം നടത്താന്‍ മുന്നണികള്‍ തീരുമാനിച്ചത്. പാലാ നഗരത്തിലാണ് മൂന്ന് സ്ഥാനാര്‍ഥികളും പങ്കെടുക്കുന്ന കൊട്ടിക്കലാശം.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ഇന്ന് മൂന്നു പ്രചാരണ യോഗങ്ങളില്‍ പ്രസംഗിക്കും. മന്ത്രിമാരും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മണ്ഡലത്തില്‍ പ്രചാരണത്തിലാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള യുഡിഎഫ് നേതാക്കളുടെ പ്രചാരണവും തുടരുകയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയും പ്രചാരണ രംഗത്തു സജീവമായിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കായി സംസ്ഥാനത്ത മുതിര്‍ന്ന നേതാക്കളും എത്തും. 23 നാണ് വോട്ടെടുപ്പ്. സപ്തബര്‍ 27ന് ഫലം പ്രഖ്യാപിക്കും.

Tags:    

Similar News