അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; മരിച്ചത് ഏഴുദിവസം പ്രായമായ കുഞ്ഞ്
അട്ടപ്പാടിയില്‍ ഈ വര്‍ഷം മരിക്കുന്ന അഞ്ചാമത്തെ നവജാതശിശുവാണിത്.
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. അട്ടപ്പാടിയിലെ വെള്ളകുളം ഊരിലാണ് ഏഴുദിവസം പ്രായമായ ആണ്‍കുഞ്ഞ് മരിച്ചത്. ചിത്ര-ശിവന് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കുട്ടിക്ക് ജന്മനാ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം.
പ്രായം തികയാതെയുള്ള പ്രവസമായിരുന്നു. കുട്ടിക്ക് തൂക്കകുറവുമുണ്ടായിരുന്നു. പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. അട്ടപ്പാടിയില്‍ ഈ വര്‍ഷം മരിക്കുന്ന അഞ്ചാമത്തെ നവജാതശിശുവാണിത്.