ഗര്‍ഭിണിയായ ആന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ചെരിഞ്ഞ കേസ്:അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു

പ്രതികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി പ്രോസിക്യുഷനോട് വിശദീകരണം ബോധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു.കേസ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഒന്നും രണ്ടും പ്രതികളായ അബ്ദുല്‍ കരീമും മകന്‍ റിയാസുദ്ദീനും ഹരജി നല്‍കിയത്. പ്രതികളുടെ ഹരജി കോടതി ഫയലില്‍ സ്വീകരിച്ച കോടതി കേസ് ജൂലൈ 28 നു പരിഗണിക്കാനായി മാറ്റി

Update: 2020-06-26 13:41 GMT

കൊച്ചി: പാലക്കാട് മണ്ണാര്‍ക്കാട്ട് ഗര്‍ഭിണിയായ ആന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ചെരിഞ്ഞ കേസ്അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. പ്രതികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി പ്രോസിക്യുഷനോട് വിശദീകരണം ബോധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു.കേസ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഒന്നും രണ്ടും പ്രതികളായ അബ്ദുല്‍ കരീമും മകന്‍ റിയാസുദ്ദീനും ഹരജി നല്‍കിയത്.

ദേശിയ പാര്‍ക്കിന്റെ പരിധിയില്‍ വച്ച് മൃഗങ്ങള്‍ക്ക് പരിക്കേറ്റാല്‍ കേസെടുക്കേണ്ടത് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ്. എന്നാല്‍, തങ്ങള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത് മണ്ണാര്‍ക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫിസറാണ് എന്നായിരുന്നു ഹരജിക്കാരുടെ വാദം. അന്വേഷണ ഉദ്യോഗസ്ഥനു തങ്ങള്‍ക്കെതിരെ കേസെടുക്കാനുളള അധികാരമില്ലെന്നും കേസ് റദ്ദാക്കണമെന്നും പ്രതികള്‍ ആവശ്യപ്പട്ടു. പ്രതികളുടെ ഹരജി കോടതി ഫയലില്‍ സ്വീകരിച്ച കോടതി കേസ് ജൂലൈ 28 നു പരിഗണിക്കാനായി മാറ്റി. സ്ഫോടക വസ്തു കൈവശം വയ്ക്കുക, വന്യ ജീവികളെ വേട്ടയാടുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.  

Tags:    

Similar News