പാലാരിവട്ടം പാലം അഴിമതി:ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ

മൂന്ന് വട്ടം ചോദ്യം ചെയ്ത ശേഷം ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിനെ കേസില്‍ പ്രതി ചേര്‍ത്തത്. ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ നേരത്തെ തന്നെ ഗവര്‍ണറുടെ അനുമതി ലഭിച്ചിരിക്കെ, അറസ്റ്റ് ഒഴിവാക്കുന്നത് തെളിവുകള്‍ നശിപ്പിക്കാന്‍ കാരണമാകും. ഇപ്പോള്‍ നടക്കുന്ന റെയ്ഡും, അറസ്റ്റ് ചെയ്യാത്ത നടപടിയും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും എസ്ഡിപിഐ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ ആരോപിച്ചു.

Update: 2020-03-10 10:58 GMT

കൊച്ചി : പാലാരിവട്ടം മേല്‍ പാലം നിര്‍മണ അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെ പ്രതിചേര്‍ത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍.മൂന്ന് വട്ടം ചോദ്യം ചെയ്ത ശേഷം ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിനെ കേസില്‍ പ്രതി ചേര്‍ത്തത്.

ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ നേരത്തെ തന്നെ ഗവര്‍ണറുടെ അനുമതി ലഭിച്ചിരിക്കെ, അറസ്റ്റ് ഒഴിവാക്കുന്നത് തെളിവുകള്‍ നശിപ്പിക്കാന്‍ കാരണമാകും.ഇപ്പോള്‍ നടക്കുന്ന റെയ്ഡും, അറസ്റ്റ് ചെയ്യാത്ത നടപടിയും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും വി എം ഫൈസല്‍ ആരോപിച്ചു.പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ ആര്‍ഡിഎസ് കമ്പനിയുമായി ചേര്‍ന്ന് ഇബ്രാഹിംകുഞ്ഞ് കോടികളുടെ അഴിമതി നടത്തിയതായി വ്യക്തമായ സ്ഥിതിക്ക് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ അദ്ദേഹം എംഎല്‍എ സ്ഥാനം രാജിവക്കണമെന്നും എസ്ഡിപിഐ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ ആവശ്യപ്പെട്ടു.

Tags:    

Similar News