പാലാരിവട്ടം പാലം അഴിമതിക്കേസ്: ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി
പാലം നിര്‍മാണാവുമായി ബന്ധപ്പെട്ട് കരാറുകാരന് മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയതില്‍ തെറ്റില്ലെന്ന് ഇബ്രാഹിംകുഞ്ഞിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.ഇതില്‍ എന്തെങ്കിലും അപാകതയുണ്ടായിരുന്നുവെങ്കില്‍ അതിന് മറുപടി പറയണ്ടേത് ഉദ്യോഗസ്ഥരാണെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പി ഡബ്ല്യുഡി കരാറുകളില്‍ മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കാന്‍ അനുവാദമില്ലെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണ അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയുടെ ജാമ്യഹരജി ഹൈക്കോടതി വിധി പറയാന്‍. മാറ്റി.ഹരജിയില്‍ ഇബ്രാഹിംകുഞ്ഞിന്റെയും വിജിലന്‍സിന്റെയും വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധി പറയാന്‍ മാറ്റിയത്.പാലം നിര്‍മാണാവുമായി ബന്ധപ്പെട്ട് കരാറുകാരന് മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയതില്‍ തെറ്റില്ലെന്ന് ഇബ്രാഹിംകുഞ്ഞിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.ഇതില്‍ എന്തെങ്കിലും അപാകതയുണ്ടായിരുന്നുവെങ്കില്‍ അതിന് മറുപടി പറയണ്ടേത് ഉദ്യോഗസ്ഥരാണെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ പി ഡബ്ല്യുഡി കരാറുകളില്‍ മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കാന്‍ അനുവാദമില്ലെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. പാലത്തിന്റെ നിര്‍മാണക്കരാര്‍ ആര്‍ഡിഎസ് കമ്പനിക്ക് നല്‍കാന്‍ ടെണ്ടറിനു മുമ്പു തന്നെ തീരുമാനമെടുത്തിരുന്നുവെന്ന് വിജിലന്‍സ് കോടതിയില്‍ വാദിച്ചു.ഇതിനായി ഗുഡാലോചന നടത്തിയെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.ഇബ്രാഹിംകുഞ്ഞ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും വിജിലന്‍സ് കോടതിയില്‍ വാദിച്ചു.
അതേ സമയം പോലിസ് കസ്റ്റഡി അനുവദിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഇനിയും റിമാന്റില്‍ തുടരേണ്ടതില്ലെന്ന നിലപാടാണ് ഇബ്രാഹിംകുഞ്ഞിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ സ്വീകരിച്ചത്.അന്വേഷണവുമായി സഹകരിക്കുന്നുണ്ട്.ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണ് അനുഭവിക്കുന്നതെന്നും ഇബ്രാഹികുഞ്ഞിനു വേണ്ടി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി ഹരജി വിധി പറയാനായി മാറ്റുകയായിരുന്നു.