പാലത്തായി കേസ് അട്ടിമറി: ന്യൂനപക്ഷ കമ്മീഷന് എസ്ഡിപിഐ പരാതി നല്‍കി

ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ്, ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ എന്നിവരാണ് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി കെ ഹനീഫ മുമ്പാകെ പരാതി നല്‍കിയത്.ഐ ജി ശ്രീജിത്തിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ വീഴ്ചക്കും കെടുകാര്യസ്ഥതക്കും എതിരെയാണ് പരാതി.

Update: 2020-08-01 11:36 GMT

കൊച്ചി : പാലത്തായി കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന ഐജി ശ്രീജിത്തിനെതിരെ എസ്ഡിപിഐ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ്, ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ എന്നിവര്‍ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി കെ ഹനീഫ മുമ്പാകെ പരാതി നല്‍കി.ഐജി ശ്രീജിത്തിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ വീഴ്ചക്കും കെടുകാര്യസ്ഥതക്കും എതിരെയാണ് പരാതി.ഇരയായ കുട്ടിയെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതും, മൊഴിയില്‍ വൈരുധ്യം ഉണ്ടെന്ന് തോന്നിപ്പിക്കുന്ന തരത്തിലുമുള്ള പരാമര്‍ശങ്ങള്‍ നടത്തി കേസ് അട്ടിമറിക്കാന്‍ ഐജി ശ്രീജിത്ത് ശ്രമിച്ചെന്ന് എസ്ഡിപിഐ നല്‍കിയ പരാതിയില്‍ കുറ്റപ്പെടുത്തി.ബിജെപി നേതാവ് പ്രതിയായ പാലത്തായി കേസ് പുനരന്വേഷിക്കാന്‍ നടപടിയെടുക്കണം.കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന പരാതിയില്‍ കേസെടുത്തിട്ടില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.കേസ് അട്ടിമറിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ച ഐ ജി ശ്രീജിത്ത് നേരത്തെ തന്നെ ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങള്‍ നടത്തിയിട്ടുള്ള വ്യക്തിയാണെന്നും എസ്ഡിപി ഐ നേതാക്കള്‍ ആരോപിച്ചു 

Tags:    

Similar News