ഖത്തറില്‍ കൊവിഡ് ബാധിച്ച് പറപ്പൂര്‍ സ്വദേശി മരിച്ചു

Update: 2021-04-26 14:37 GMT

പറപ്പൂര്‍: ഖത്തറില്‍ കൊവിഡ് ബാധിച്ച് പറപ്പൂര്‍ സ്വദേശി മരിച്ചു. പറപ്പൂര്‍ ആസാദ് നഗറിലെ തൂമ്പത്ത് മൊയ്തീന്‍ കുട്ടി (43) യാണ് മരിച്ചത്. ഖത്തറില്‍ അക്കൗണ്ടന്റായി ജോലി ചെയ്തുവന്നിരുന്ന മൊയ്തീന്‍കുട്ടി കൊവിഡ് ബാധിച്ച് ഹമദ് ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു. കുടുംബസമേതം വിദേശത്തായിരുന്നു.

എക്‌സിക്യൂട്ടീവ് ഓഫിസറായിരുന്ന പരേതനായ മൂസയാണ് പിതാവ്. ഭാര്യ: ഫെബിന ദോഹയില്‍ അധ്യാപികയാണ്. മകന്‍: സുഹാന്‍. മാതാവ്: ഇത്തീമ. സഹോദരങ്ങള്‍: ഷൗക്കത്ത് (പഞ്ചായത്ത് സെക്രട്ടറി), മുഹമ്മദ് ശരീഫ്, ഹാറൂന്‍സുബൈര്‍ (മാനേജര്‍ കോട്ടയ്ക്കല്‍ അര്‍ബന്‍ ബാങ്ക്), ഫൈസല്‍(സൗദി), മന്‍സൂര്‍ (ഖത്തര്‍), റൈഹാനത്ത്. മൃതദേഹം ഖത്തറില്‍ ഖബറടക്കി.

Tags:    

Similar News