മണ്ഡലം മാറി വോട്ടു ചോദിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം; വിമാനത്താവളം വേറെ മണ്ഡലത്തിലായത് തന്റെ കുഴപ്പമല്ലെന്ന് വിശദീകരണം

എറണാകുളം ലോക് സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായ അല്‍ഫോന്‍സ് കണ്ണന്താനം കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയില്‍ നിന്നും വിമാനമാര്‍ഗം നെടുമ്പാശേരിയില്‍ എത്തിയത്.തുടര്‍ന്ന് പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റു വാങ്ങിയശേഷം കെ എസ് ആര്‍ടിസി ബസില്‍ എറണാകുളത്തേയക്ക് വരുന്നതിനിടയിലാണ് വഴിയില്‍ ഇടയക്ക് വെച്ച് വോട്ട് ചോദിച്ച് ഇറങ്ങിയത്.എന്നാല്‍ കണ്ണന്താനം ഇറങ്ങിയ സ്ഥലം ചാലക്കുടി മണ്ഡലത്തിലായിരുന്നു.

Update: 2019-03-25 02:58 GMT

കൊച്ചി: മണ്ഡലം മാറി വോട്ടു ചോദിച്ച് വെട്ടിലായി അല്‍ഫോണ്‍സ് കണ്ണന്താനം.പ്രവര്‍ത്തകര്‍ തിരുത്തിയപ്പോള്‍ വിമാനത്താവളം വേറെ മണ്ഡലത്തിലായത് തന്റെ കുഴപ്പമാണോയെന്ന് സ്ഥാനാര്‍ഥിയുടെ വിശദീകരണം.എറണാകുളം ലോക് സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായ അല്‍ഫോന്‍സ് കണ്ണന്താനം കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയില്‍ നിന്നും വിമാനമാര്‍ഗം നെടുമ്പാശേരിയില്‍ എത്തിയത്.തുടര്‍ന്ന് പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റു വാങ്ങിയശേഷം കെ എസ് ആര്‍ടിസി ബസില്‍ എറണാകുളത്തേയക്ക് വരുന്നതിനിടയിലാണ് വഴിയില്‍ ഇടയക്ക് വെച്ച് വോട്ട് ചോദിച്ച് ഇറങ്ങിയത്.എന്നാല്‍ കണ്ണന്താനം ഇറങ്ങിയ സ്ഥലം ചാലക്കുടി മണ്ഡലത്തിലായിരുന്നു.മണ്ഡലം മാറിയെന്ന്് പ്രവര്‍ത്തകര്‍ കണ്ണന്താനത്തെ അറിയിച്ചപ്പോള്‍ ഉടന്‍ തന്നെ വോട്ടു ചോദിക്കല്‍ നിര്‍ത്തി സ്വന്തം വാഹനത്തില്‍ കയറി എറണാകുളത്തേയ്ക്ക് യാത്ര തിരിച്ചു.ഇതു സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് വിമാനത്താവളം വേറെ മണ്ഡലത്തിലായത് തന്റെ കുഴപ്പമാണോയെന്ന് അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞത്.താന്‍ ബിജെപിക്ക് വോട്ടു ചെയ്യണമെന്നാണ് പറഞ്ഞത് അല്ലാതെ തനിക്ക് വോട്ടു ചെയ്യണമെന്നല്ല പറഞ്ഞതെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.വോട്ടു ചെയ്യണം. വിജയിപ്പിക്കണം എന്നാണ് പറഞ്ഞതെന്നും അല്‍ഫോണ്‍സ് കണ്ണന്താനം കൂച്ചേര്‍ത്തു. 

Tags:    

Similar News