വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മല്‍സരിക്കണമോയെന്ന് സിപി ഐ ആലോചിക്കണം: വി എം സുധീരന്‍

കേരളത്തിലെ യുഡിഎഫ് പ്രവര്‍ത്തകരും ജനാധിപത്യ വിശ്വാസികളും ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം.അമേഠിയിലും വയനാടും വന്‍ ഭൂരിപക്ഷത്തോടെ രാഹുല്‍ ഗാന്ധി വിജയിക്കും.

Update: 2019-03-23 12:31 GMT

കൊച്ചി: കോണ്‍ഗ്രസ് ദേശിയ അധ്യക്ഷനും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധി വയനാടില്‍ മല്‍സരിക്കുകയാണെങ്കില്‍ ദേശീയ ഐക്യത്തിന്റെ ഭാഗമായി വയനാട്ടില്‍ തങ്ങളുടെ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കണമോയെന്ന്  സിപിഐ തീരുമാനിക്കണമെന്ന്  കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍.കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ യുഡിഎഫ് പ്രവര്‍ത്തകരും ജനാധിപത്യ വിശ്വാസികളും ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വമെന്നും വി എം സുധീരന്‍ പറഞ്ഞു. അമേഠിയിലും വയനാടും വന്‍ ഭൂരിപക്ഷത്തോടെ അദ്ദേഹം വിജയിക്കും. രാഹുല്‍ ഗാന്ധി രണ്ടിടത്ത് മല്‍സരിക്കുന്നതില്‍ അനൗചിത്യമില്ലെന്നും അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാണെന്നും വി എം സുധീരന്‍ പറഞ്ഞു. മോദിയും കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയും രണ്ടിടങ്ങളില്‍ മുമ്പു മല്‍സരിച്ചിട്ടുണ്ടെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സുധീരന്‍ പറഞ്ഞു.

Tags:    

Similar News