സ്വകാര്യ ബസുകളിലെ സുരക്ഷ വീഴ്ച: 26 ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

വീഴ്ച വരുത്തിയ ബസുകളിലെ ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവരുടെ ലൈസന്‍സ് സസ്‌പെന്റു ചെയ്യാന്‍ ശുപാര്‍ശ ചെയ്തതായി റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു. വാതില്‍ തുറന്നു വച്ച് യാത്ര ചെയ്തതിനാണ് നടപടി. ഇതു കൂടാതെ സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിക്കാതെ യാത്ര ചെയ്തതിന്റെ പേരില്‍ 338 മറ്റു വാഹനയാത്രക്കാര്‍ക്കെതിരെയും നടപടിയെടുത്തു

Update: 2020-02-20 11:42 GMT

കൊച്ചി: സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട് 26 ബസുകളിലെ ജീവനക്കാര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തിയിട്ടുണ്ടോയെന്നറിയുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് 26 ബസുകളിലെ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഇതില്‍ ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവരുടെ ലൈസന്‍സ് സസ്‌പെന്റു ചെയ്യാന്‍ ശുപാര്‍ശ ചെയ്തതായി റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു. വാതില്‍ തുറന്നു വച്ച് യാത്ര ചെയ്തതിനാണ് നടപടി. ഇതു കൂടാതെ സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിക്കാതെ യാത്ര ചെയ്തതിന്റെ പേരില്‍ 338 മറ്റു വാഹനയാത്രക്കാര്‍ക്കെതിരെയും കാഴ്ച മറക്കുന്ന രീതിയില്‍ വിന്‍ഡ് ഫീല്‍ഡ് ഗ്ലാസുകളില്‍ സണ്‍ ഫിലിം പതിപ്പിച്ച 42 വാഹനങ്ങള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആര്‍ടിഒ അറിയിച്ചു.

Tags:    

Similar News