ചിറ്റാറില്‍ മത്തായിയുടെ മരണം: പോലിസിനോട് വിശദീകരണം തേടി ഹൈക്കോടതി
സംഭവത്തില്‍ പത്തനം തിട്ട പോലിസ് മേധാവി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. മത്തായിയുടെ മരണത്തില്‍ സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ സമര്‍പ്പിച്ച ഹരജി പരിഗണിക്കവയെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം
കൊച്ചി: പത്തനംതിട്ട ചിറ്റാറില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി.സംഭവത്തില്‍ പത്തനം തിട്ട പോലിസ് മേധാവി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
മത്തായിയുടെ മരണത്തില്‍ സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ സമര്‍പ്പിച്ച ഹരജി പരിഗണിക്കവയെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം.അന്വേഷണ പുരോഗതി ഒരാഴ്ചയ്ക്കകം അറിയിക്കണമെന്നും കോടതി പോലിസിനോട് നിര്‍ദേശിച്ചുമത്തായിയുടെ മരണത്തില്‍ സിബി ഐ അന്വേഷണം വേണമെന്ന ഭാര്യയുടെ ഹരജിയില്‍ സര്‍ക്കാരിന്റെ നിലപാടും ഹൈക്കോടതി തേടി