പെരിങ്ങല്‍ക്കുത്ത് ഒരു സ്ലൂയിസ് ഗേറ്റ് കൂടി തുറന്നു; ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം

ജലനിരപ്പ് റെഡ് അലേര്‍ട്ട് ലെവലില്‍ ആയ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് തിങ്കളാഴ്ച തുറന്നിരുന്നു.

Update: 2020-08-04 03:53 GMT

തൃശൂര്‍: പെരിങ്ങല്‍കുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് കൂടി ഇന്ന് രാവിലെ 7.20ന് തുറന്നു. രണ്ട് സ്ലൂയിസ് ഗേറ്റ് വഴി ജലം ചാലക്കുടി പുഴയിലേക്ക് ഒഴുകുന്നു. ആരും പുഴയില്‍ ഇറങ്ങരുത്. പുഴയോര വാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

സംസ്ഥാനത്ത് ആഗസ്റ്റ് നാല് മുതല്‍ 10 വരെ അതിശക്തമായ മഴ ചെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍, ജലനിരപ്പ് റെഡ് അലേര്‍ട്ട് ലെവലില്‍ ആയ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് തിങ്കളാഴ്ച തുറന്നിരുന്നു. തിങ്കളാഴ്ച ഉച്ച മൂന്ന് മണിക്ക് 419.95 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് 419 കടന്നതോടെ തന്നെ ജലം ക്രസ്റ്റ് ഗേറ്റുകള്‍ വഴി ചാലക്കുടി പുഴയിലേക്ക് ഒഴുന്നുണ്ട്.

ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും കുട്ടികളും പുഴയില്‍ ഇറങ്ങുന്നതിനും പുഴയില്‍ കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. അടിയന്തിര സാഹചര്യം നേരിടാന്‍ പോലിസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. പൊതുജനങ്ങള്‍ക്ക് ആവശ്യമായ മുന്നറിയിപ്പ് നല്‍കാന്‍ ചാലക്കുടി നഗരസഭ, അതിരപ്പിള്ളി, പരിയാരം, കാടുകുറ്റി, അന്നമനട, കൂളൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരോട് നിര്‍ദേശിച്ചു.

ചാലക്കുടി പുഴയില്‍ മീന്‍ പിടിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കി. 

Tags:    

Similar News