പെരിയ ഇരട്ടക്കൊല: ക്രൈംബ്രാഞ്ച് കേസ് ഡയറി തന്നില്ലെങ്കില്‍ പിടിച്ചെടുക്കും; നിലപാട് കടുപ്പിച്ച് സിബിഐ

കേസ് ഡയറിയും രേഖകളും അടിയന്തരമായി നല്‍കണമെന്നാവശ്യപ്പെട്ട് സിബിഐ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടീസ് നല്‍കി. സിഐആര്‍പിസി 91 പ്രകാരമാണ് നോട്ടീസ് നല്‍കിയത്.

Update: 2020-09-30 03:43 GMT

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകത്തിലെ കേസ് ഡയറി ഹാജരാക്കിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന് സിബിഐയുടെ മുന്നറിയിപ്പ്. കേസ് ഡയറിയും രേഖകളും അടിയന്തരമായി നല്‍കണമെന്നാവശ്യപ്പെട്ട് സിബിഐ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടീസ് നല്‍കി. സിഐആര്‍പിസി 91 പ്രകാരമാണ് നോട്ടീസ് നല്‍കിയത്. പലതവണ ആവശ്യപ്പെട്ടിട്ടും കേസ് ഡയറി ഹാജരാക്കാത്ത പശ്ചാത്തലത്തിലാണ് സിബിഐ നിലപാട് കടുപ്പിച്ചത്.

സിഐആര്‍പിസി 91 പ്രകാരം സംസ്ഥാന ഏജന്‍സിക്ക് നോട്ടീസ് നല്‍കുന്നത് അപൂര്‍വമാണ്. കേസ് ഡയറി കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സിജെഎം കോടതിയിലും സിബിഐ അപേക്ഷ നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് അപേക്ഷ നല്‍കിയത്. പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവ് ചോദ്യംചെയ്ത് സര്‍ക്കാര്‍ നേരത്തെ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍, കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തില്ല. 2019 ഫെബ്രുവരി 17നാണ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തുന്നത്. ബൈക്കില്‍ പോവുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും അക്രമികള്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Tags:    

Similar News