പെരിയ ഇരട്ടക്കൊലപാതക കേസിലെ സിബി ഐ അന്വേഷണം ; സര്‍ക്കാര്‍ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്നുണ്ടായേക്കും
നേരത്തെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ വാദം പൂര്‍ത്തിയാക്കിയതിനു ശേഷം ഡിവിഷന്‍ ബെഞ്ച് കേസില്‍ വിധി പറയാനായി മാറ്റിയിരിക്കുകയായിരുന്നു. ഒമ്പതു മാസത്തിനു ശേമാണ് ഹരജിയില്‍ വിധി വരുന്നത്.സര്‍ക്കാര്‍ അപ്പീലില്‍ കോടതി പരിഗണനിയിലിരിക്കുന്നതിനാല്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്ന് കഴിഞ്ഞ ദിവസം സിബി ഐ കോടതിയില്‍ അറിയിച്ചിരുന്നു
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിന്റെ അന്വേഷണം സിബി ഐക്ക് വിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് വിധി പറഞ്ഞേക്കും.നേരത്തെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ വാദം പൂര്‍ത്തിയാക്കിയതിനു ശേഷം ഡിവിഷന്‍ ബെഞ്ച് കേസില്‍ വിധി പറയാനായി മാറ്റിയിരിക്കുകയായിരുന്നു. ഒമ്പതു മാസത്തിനു ശേമാണ് ഹരജിയില്‍ വിധി വരുന്നത്.സര്‍ക്കാര്‍ അപ്പീലില്‍ കോടതി പരിഗണനിയിലിരിക്കുന്നതിനാല്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്ന് കഴിഞ്ഞ ദിവസം സിബി ഐ കോടതിയില്‍ അറിയിച്ചിരുന്നു. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ വീണ്ടും ഹരജി നല്‍കിയിരുന്നു. കേസ് മറ്റൊരു ബെഞ്ച് പരിഗണിക്കണമെന്നും വീണ്ടും വാദം കേള്‍ക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.നേരത്തെ ഇവരുടെ ആവശ്യപ്രകാരമാണ് കേസിന്റെ അന്വേഷണം സിംഗിള്‍ ബെഞ്ച് സിബി ഐക്ക് കൈമാറിയിരുന്നത് .