പെരിയ ഇരട്ടക്കൊലക്കേസ്: സിബിഐ അന്വേഷണം ഒഴിവാക്കാന്‍ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും മുഖ്യമന്ത്രി തോറ്റുപോയി: ചെന്നിത്തല

കേസില്‍ സിബിഐ അന്വേഷണം ഒഴിവാക്കാന്‍ കോടികണക്കിന് രൂപ ഖജനാവില്‍ നിന്ന് മുടക്കി സുപ്രീം കോടതി വക്കീലന്മാരെ കൊണ്ടുവന്ന മുഖ്യമന്ത്രി നാണംകെട്ടു.

Update: 2020-08-25 07:15 GMT

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം ഒഴിവാക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ തോറ്റുപോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസില്‍ സിബിഐ അന്വേഷണം ഒഴിവാക്കാന്‍ കോടികണക്കിന് രൂപ ഖജനാവില്‍ നിന്ന് മുടക്കി സുപ്രീം കോടതി വക്കീലന്മാരെ കൊണ്ടുവന്ന മുഖ്യമന്ത്രി നാണംകെട്ടു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ നീതികിട്ടുമെന്നും കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ലൈഫ് പദ്ധതിയില്‍ മുഴുവന്‍ അഴിമതിയാണ്. ഇന്നലെ നാലുമണിക്കൂറോളം പ്രസംഗിച്ച മുഖ്യമന്ത്രി പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല.

സഭ ചേരുമ്പോള്‍ വേണ്ടിവന്നാല്‍ സ്പീക്കര്‍ക്കെതിരെ അവിശ്വാസം കൊണ്ടുവരും. യുഡിഎഫിന്റെ വോട്ട് വാങ്ങി വിജയിച്ച കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തെ രണ്ടു പേര്‍ നിയമസഭയില്‍ വരാതിരുന്നതില്‍ നടപടിയുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലും സിബിഐ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

Tags:    

Similar News