വിവാഹ ധൂര്‍ത്തിനെതിരേ പേഴ്‌സണല്‍ ലോ ബോര്‍ഡ് കാംപയിന്‍

കാംപയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് വിമന്‍സ് വിംഗ് ചീഫ് ഓര്‍ഗനൈസര്‍ അസ്മ സഹ്‌റ ഉദ്ഘാടനം ചെയ്തു.

Update: 2022-01-22 10:36 GMT

കോഴിക്കോട്: 'അകറ്റി നിര്‍ത്താം വിവാഹ ധൂര്‍ത്തിനെ ചേര്‍ത്ത് നിര്‍ത്താം വിവാഹ മൂല്യങ്ങളെ' എന്ന പേരില്‍ ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ജനുവരി 30 വരെ സംസ്ഥാന വ്യാപകമായി നടത്തുന്ന കാംപയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് വിമന്‍സ് വിംഗ് ചീഫ് ഓര്‍ഗനൈസര്‍ അസ്മ സഹ്‌റ ഉദ്ഘാടനം ചെയ്തു.

വിവാഹമെന്ന ഏറ്റവും മഹത്തായ കര്‍മത്തില്‍ വരുന്ന ധൂര്‍ത്തുകളെ കുറിച്ചും വിവാഹം ലളിതമാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും വിശദമായി തന്നെ അവര്‍ സംസാരിച്ചു. ഈ സാമൂഹ്യ വിപത്തിനെതിരേ പൊതു സമൂഹം രംഗത്ത് വരണമെന്ന് അവര്‍ ആഹ്വാനം ചെയ്തു. ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് മെമ്പറും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് നാഷണല്‍ സെക്രട്ടറിയുമായ റഹ്മത്തുന്നിസ അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് ദേശീയ പ്രസിഡന്റും തമിഴ്‌നാട് വഖഫ് ബോര്‍ഡ് അംഗവുമായ ഫാത്തിമ മുസഫര്‍ മുഖ്യപ്രഭാഷണം നടത്തി.

വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്‌റ മമ്പാട്, നാഷണല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് പി എം ജസില, എംജിഎം പ്രസിഡന്റ് സല്‍മ അന്‍വാരിയ, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് നഹാസ് മാള, ജിഐഒ പ്രസിഡന്റ് അഡ്വ. തമന്ന, എംഎസ്എഫ് ഹരിത പ്രസിഡന്റ് ആയിഷ ബാനു, എസ്‌ഐഒ പ്രസിഡന്റ് അംജദ് അലി, ജെഐഎച് വിമന്‍സ് വിങ് പ്രസിഡന്റ് പി വി റഹ്മാബി, എറണാകുളം ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ. സാജിത സിദീഖ്, വിങ്‌സ് എക്‌സിക്യൂട്ടീവ് അംഗം തസ്‌നീം സംസാരിച്ചു.

Tags:    

Similar News