'ഭരണഘടനക്ക് നിരക്കുന്നതല്ല'; ലോകായുക്ത ഓർഡിനൻസിനെതിരേ ഹരജി

കേരള യൂനിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം ആർ എസ് ശശികുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.

Update: 2022-02-09 16:20 GMT

കൊച്ചി: ലോകായുക്ത ഭേദഗതി ഓർഡിനൻസിനെതിരേ ഹൈക്കോടതിയിൽ ഹരജി. ഭേദഗതി ലോകായുക്തയെ ദുർബലമാക്കുമെന്നും ഓർഡിനൻസ് ഭരണഘടനക്ക് നിരക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടി കേരള യൂനിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം ആർ എസ് ശശികുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.

ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രിയെയും മന്ത്രിസഭാംഗങ്ങളെയും ഏതിർ കക്ഷികളാക്കിയുള്ള തന്റെ പരാതി ലോകയുക്തയുടെ പരിഗണനയിലിരിക്കെയാണ് സർക്കാർ തിരക്കിട്ട് ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ്ഭേദഗതി ചെയ്തതെന്ന് ഹരജിയിൽ പറയുന്നു.

നീതി പീഠത്തിൻറെ ഉത്തരവുകൾ സർക്കാരിന്റെ അന്തിമ തീർപ്പിന് വിധേയമാക്കാനും പൊതുപ്രവർത്തകർക്ക് നിർബാധം അഴിമതി നടത്താനും വഴിയൊരുക്കന്നതാണ് ഭേദഗതിയെന്നും ഹരജിയിൽ ആരോപിക്കുന്നു. കേസ് നാളെ പരിഗണിക്കും.

Similar News