കൊവിഡ് മഹാമാരിക്കിടയിലും ഇന്ധനവില കുതിച്ചുതന്നെ; ഇന്ന് പെട്രോള്‍ ലിറ്ററിന് 27 പൈസയും ഡീസലിന് 31 പൈസയും കൂടി
കഴിഞ്ഞ അഞ്ചുദിവസത്തിനിടെ ഇന്ധനവില ഒന്നര രൂപയോളമാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 93.77 രൂപയും ഡീസലിന് 88.56 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ 91.99 രൂപയാണ് പെട്രോള്‍ വില.
കൊച്ചി: കൊവിഡ് മഹാമാരിയില്‍ ജനം പകച്ചുനില്‍ക്കുമ്പോഴും രാജ്യത്ത് ഇന്ധന വിലവര്‍ധന മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ അഞ്ചുദിവസത്തിനിടെ ഇന്ധനവില ഒന്നര രൂപയോളമാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 93.77 രൂപയും ഡീസലിന് 88.56 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ 91.99 രൂപയാണ് പെട്രോള്‍ വില.
ഡീസലിന് 87.02 രൂപയും. കേരളം ഉള്‍പ്പെടെ നാലുസംസ്ഥാനങ്ങളിലും പുതുച്ചേരിയിലും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കുന്ന ഘട്ടത്തില്‍ രാജ്യത്ത് ഇന്ധന വിലയില്‍ ദിനംപ്രതിയുള്ള വര്‍ധനവ് എണ്ണക്കമ്പനികള്‍ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പിന് പിന്നാലെ ഇന്ധന വില അടിക്കടി ഉയരുകയാണ്. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മെയ് നാല് മുതലാണ് രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും മാറ്റമുണ്ടായി തുടങ്ങിയത്. മെയ് ഏഴുവരെ വര്‍ധനവ് രേഖപ്പെടുത്തിയ ഇന്ധനവില മെയ് എട്ട്, ഒമ്പത് തിയ്യതികളില്‍ മാറ്റമില്ലാതെ കുതിക്കുകയാണ്.
കേരളത്തിലെ പ്രധാന നഗരങ്ങളിലെ പെട്രോള്‍, ഡീസല്‍ വില (ലിറ്ററിന്)
അലപ്പുഴ: 92.66 / 87.51
എറണാകുളം: 92 / 86.89
ഇടുക്കി: 93.28/ 88.05
കണ്ണൂര്‍: 92.22 / 87.12
കാസര്‍കോട്: 92.71/ 87.58
കൊല്ലം: 93.16/ 87.87
കോട്ടയം: 92.34/ 87.21
കോഴിക്കോട്: 92.26 / 86.73
മലപ്പുറം: 92.34 / 87.24
പാലക്കാട്: 92.68 / 87.53
പത്തനംതിട്ട: 92.96/ 87.80
തൃശൂര്‍: 92.52/ 87.38
തിരുവനന്തപുരം: 93.78/ 88.56
വയനാട്: 93.22 / 88