ജില്ലയിലെ പെട്രോള്‍ ബങ്കുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കണം: കോഴിക്കോട് കലക്ടര്‍

സുല്‍ത്താന്‍ ബത്തേരിയില്‍നിന്നും നമ്പ്യാര്‍കുന്ന് ഭാഗത്തേക്ക് പോവുന്ന ബസ്സുകള്‍ കുടുക്കിയെന്ന സ്ഥലത്തും താളൂര്‍ ഭാഗത്തേക്ക് പോവുന്ന ബസ്സുകള്‍ ചുള്ളിയോട് എന്ന സ്ഥലത്തും യാത്ര അവസാനിപ്പിക്കാന്‍ ജില്ലാഭരണകൂടം നിര്‍ദേശം നല്‍കി.

Update: 2020-06-26 11:55 GMT

കോഴിക്കോട്: ജില്ലയിലെ പെട്രോള്‍ ബങ്കുകളുടെ പ്രവര്‍ത്തനസമയം ലോക്ക് ഡൗണിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് പുന:ക്രമീകരിച്ച് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം പെട്രോള്‍ ബങ്കുകള്‍ പ്രവര്‍ത്തിക്കേണ്ടത്. അവശ്യസാധനങ്ങള്‍ കൊണ്ടുവരുന്ന ലോറികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങള്‍ക്കും ബങ്കുകളില്‍നിന്നും പെട്രോള്‍ നല്‍കണം. ലോറി ഡ്രൈവര്‍മാര്‍ക്ക് ബങ്കുകളിലെ ശുചിമുറികള്‍ അനുവദിക്കണം. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട അധികാരികള്‍ ഉറപ്പുവരുത്തേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.

തമിഴ്നാട് അതിര്‍ത്തിയിലേക്കുള്ള ബസ് സര്‍വീസുകള്‍ക്ക് നിയന്ത്രണം

സുല്‍ത്താന്‍ ബത്തേരിയില്‍നിന്നും നമ്പ്യാര്‍കുന്ന് ഭാഗത്തേക്ക് പോവുന്ന ബസ്സുകള്‍ കുടുക്കിയെന്ന സ്ഥലത്തും താളൂര്‍ ഭാഗത്തേക്ക് പോവുന്ന ബസ്സുകള്‍ ചുള്ളിയോട് എന്ന സ്ഥലത്തും യാത്ര അവസാനിപ്പിക്കാന്‍ ജില്ലാഭരണകൂടം നിര്‍ദേശം നല്‍കി. ഉത്തരവ് സര്‍ക്കാര്‍, സ്വകാര്യബസ്സുകള്‍ക്ക് ബാധകമാണ്. സര്‍വീസ് നടത്തുന്ന ബസ്സുകള്‍ ഈ ഉത്തരവ് പാലിക്കുന്നുവെന്ന് അമ്പലവയല്‍, നൂല്‍പ്പുഴ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരും കെഎസ്ആര്‍ടിസി ഡിടിഒയും ഉറപ്പാക്കണം. അതിര്‍ത്തി പ്രദേശങ്ങളില്‍നിന്നും അനധികൃതമായി ആളുകളെത്തുന്നത് ജില്ലയില്‍ കൊവിഡ് ഭീഷണി വര്‍ധിക്കുന്നതിന് ഇടയാക്കുമെന്നതിനാലാണ് നടപടിയെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

Tags:    

Similar News