കൊള്ള തുടരുന്നു; 13ാം ദിവസവും ഇന്ധനവില കുത്തനെ കൂട്ടി
പെട്രോള്‍ ലിറ്ററിന് 56 പൈസയും ഡീസലിന് 60 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ വിലവര്‍ധവ് ഏഴ് രൂപ കടന്നു. കഴിഞ്ഞ 13 ദിവസത്തിനിടയില്‍ പെട്രോളിന് ഏഴ് രൂപ ഒമ്പത് പൈസയും ഡീസലിന് ഏഴ് രൂപ 28 പൈസയുമാണ് കൂടിയത്.
ന്യൂഡല്‍ഹി: എല്ലാ റെക്കോഡുകളും തകര്‍ത്ത് രാജ്യത്ത് തുടര്‍ച്ചയായ 13ാം ദിവസവും ഇന്ധനവിലയില്‍ കുതിപ്പ് തുടരുന്നു. പെട്രോള്‍ ലിറ്ററിന് 56 പൈസയും ഡീസലിന് 60 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ വിലവര്‍ധവ് ഏഴ് രൂപ കടന്നു. കഴിഞ്ഞ 13 ദിവസത്തിനിടയില്‍ പെട്രോളിന് ഏഴ് രൂപ ഒമ്പത് പൈസയും ഡീസലിന് ഏഴ് രൂപ 28 പൈസയുമാണ് കൂടിയത്. പുതിയ വിലവര്‍ധന നിലവില്‍ വന്നതോടെ പെട്രോള്‍ ഒരു ലിറ്ററിന് 78.53 രൂപയും ഡീസലിന് 72.97 രൂപയും നല്‍കണം.
ജൂണ്‍ ഏഴ് മുതലാണ് ഇന്ധനവില ഉയരാന്‍ തുടങ്ങിയത്. ഇതിനിടയില്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞിട്ടും ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അസംസ്‌കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ടിരുന്നു. ലോക്ക് ഡൗണിന് ശേഷം രാജ്യങ്ങള്‍ തുറന്നതോടെ രാജ്യാന്തര തലത്തില്‍ എണ്ണവില കൂടാനും തുടങ്ങി. ലോക്ക് ഡൗണ്‍ മൂലമുണ്ടായ വന്‍ നഷ്ടം നികത്താനായി വരും മാസങ്ങളിലും രാജ്യത്ത് എണ്ണവില ഉയര്‍ത്താനാണ് സാധ്യത.
കൊച്ചിയില്‍ ലിറ്ററിന് ഇന്ന് 78.36 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 72.78 രൂപയും. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 80.09 രൂപയും ഡീസലിന് റീടെയില്‍ നിരക്ക് 73.83 രൂപയുമാണ്. കോഴിക്കോട് നഗരത്തില്‍ ഇന്ന് പെട്രോള്‍ ലിറ്ററിന് 78.69 രൂപയും ഡീസല്‍ ലിറ്ററിന് 73.12 രൂപയുമാണ്. രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ ഇന്ന് 78.37 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസലിന് 77.06 രൂപയും. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 85.21 രൂപയും ഡീസല്‍ ലിറ്ററിന് 75.53 രൂപയ്ക്കും വില്‍പ്പന നടക്കുന്നു.