ഇന്ധന വിലവര്‍ധനവ് പിന്‍വലിക്കുക;എസ് ഡി പി ഐ സമര ദിനത്തില്‍ പ്രതിഷേധമിരമ്പി
വ്യത്യസ്തമായ സമര പരിപാടികളാണ് എറണാകുളം ജില്ലയില്‍ സമര ദിനത്തോടനുബന്ധിച്ച്അരങ്ങേറിയത്.കാളവണ്ടിയും വാഹനങ്ങളും കെട്ടിവലിച്ചും,ഇരുചക്രവാഹനങ്ങള്‍ തളളിക്കൊണ്ടും സമരങ്ങള്‍ സംഘടിപ്പിച്ചു.വാഹനങ്ങള്‍ തെരുവില്‍ നിര്‍ത്തിയിട്ടും,സൈക്കിള്‍ ചവിട്ടിയും,പെട്രോള്‍ പമ്പുകള്‍ക്ക് മുന്‍പില്‍ ഉപരോധം തീര്‍ത്തും വൈവിധ്യമായ സമരങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നടന്നു
കൊച്ചി : ദിനംപ്രതി ഇന്ധന വില വര്‍ധിപ്പിച്ച് രാജ്യത്തേയും ജനങ്ങളെയും കൊള്ളയടിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ എസ്ഡിപിഐ എറണാകുളം ജില്ലയില്‍ നടത്തിയ സമരദിനത്തില്‍ പ്രതിഷേധമിരമ്പി.വ്യത്യസ്തമായ സമര പരിപാടികളാണ് എറണാകുളം ജില്ലയില്‍ സമര ദിനത്തോടനുബന്ധിച്ച്അരങ്ങേറിയത്.കാളവണ്ടിയും വാഹനങ്ങളും കെട്ടിവലിച്ചും,ഇരുചക്രവാഹനങ്ങള്‍ തളളിക്കൊണ്ടും സമരങ്ങള്‍ സംഘടിപ്പിച്ചു.
വാഹനങ്ങള്‍ തെരുവില്‍ നിര്‍ത്തിയിട്ടും,സൈക്കിള്‍ ചവിട്ടിയും,പെട്രോള്‍ പമ്പുകള്‍ക്ക് മുന്‍പില്‍ ഉപരോധം തീര്‍ത്തും വൈവിധ്യമായ സമരങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നടന്നു. പുതിയ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് എല്ലാ സ്ഥലത്തും സമരങ്ങള്‍ സംഘടിപ്പിച്ചത്.മഹാമാരി മൂലം പട്ടിണിയിലേക്കും ദുരിതത്തിലേക്കും നീങ്ങുന്ന ജനങ്ങളെ ഇന്ധനവില ദിനേന വര്‍ധിപ്പിച്ച് കൊള്ളയടിക്കുന്ന ബി.ജെ.പി.സര്‍ക്കാറിന് നല്‍കുന്ന ശക്തമായ മുന്നറിയിപ്പായി സമര ദിനം മാറിയെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി അറിയിച്ചു.