പെട്ടിമുടി ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ 63 ആയി

ദുരന്തമുണ്ടായ സ്ഥലത്തുനിന്ന് 14 കിലോമീറ്റര്‍ അകലെ പൂതക്കുഴി എന്ന സ്ഥലത്തുനിന്നുമാണ് മൃതദേഹം ലഭിച്ചത്.

Update: 2020-08-20 09:25 GMT

ഇടുക്കി: രാജമല പെട്ടിമുടി ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കായി നടത്തിയ തിരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഒരു സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ദുരന്തമുണ്ടായ സ്ഥലത്തുനിന്ന് 14 കിലോമീറ്റര്‍ അകലെ പൂതക്കുഴി എന്ന സ്ഥലത്തുനിന്നുമാണ് മൃതദേഹം ലഭിച്ചത്. പുഴയോരത്ത് തങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ പെട്ടിമുടി ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 63 ആയി. ഇനി ഏഴുപേരെയാണ് കണ്ടെത്താനുള്ളത്. ഇപ്പോഴും തിരച്ചില്‍ പുരോഗമിക്കവുകയാണ്. മൃതദേഹം കണ്ടെടുത്ത പൂതക്കുഴിയില്‍നിന്ന് വീണ്ടും 10 കിലോമീറ്ററോളം അകലെ നിബിഡവനത്തിലാണ് ഇപ്പോള്‍ തിരച്ചില്‍ നടക്കുന്നത്. ഇവിടെ പുലിയെ കണ്ടതിനാല്‍ തിരച്ചില്‍ പ്രവര്‍ത്തനം സാവധാനത്തിലാണെന്നാണ് റിപോര്‍ട്ടുകള്‍.

Tags:    

Similar News