വോട്ടെണ്ണൽ കാണാൻ പ്രതീക്ഷയോടെ എകെജി സെന്ററിൽ; അവസാനം നിരാശയോടെ ക്ലിഫ് ഹൗസിലേക്ക് മടക്കം

സിറ്റിങ് സീറ്റുകളിൽ പോലും അപ്രതീക്ഷിത തോൽവി നേരിട്ടത് സിപിഎം നേത്യത്വത്തെ ഞെട്ടിച്ചു. നിരാശ തളംകെട്ടി നിന്ന അന്തരീക്ഷമായിരുന്നു എകെജി സെന്ററിൽ. നേതാക്കളുടെ മുഖങ്ങളിലെല്ലാം ഞെട്ടലും നിരാശയും പ്രകടമായിരുന്നു.

Update: 2019-05-23 09:03 GMT

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം കാണാന്‍ എകെജി സെന്ററില്‍ രാവിലെ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ നിരാശയോടെ ക്ലിഫ് ഹൗസിലേക്ക് മടങ്ങി. സംസ്ഥാനത്ത് ശക്തികേന്ദ്രങ്ങളില്‍ പോലും ഇടതുമുന്നണി കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ കൂടിയാണ് മുഖ്യമന്ത്രി ഔദ്യോഗിക വസതിയിലേക്ക് മടങ്ങിയത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ രാവിലെ തന്നെ എകെജി സെന്ററില്‍ എത്തിയിരുന്നു. ഇ പി ജയരാജന്‍ അടക്കമുള്ള നേതാക്കളും പാര്‍ട്ടി ആസ്ഥാനത്ത് ഉണ്ടായിരുന്നു. സിറ്റിങ് സീറ്റുകളിൽ പോലും അപ്രതീക്ഷിത തോൽവി നേരിട്ടത് സിപിഎം നേത്യത്വത്തെ ഞെട്ടിച്ചു. നിരാശ തളംകെട്ടി നിന്ന അന്തരീക്ഷമായിരുന്നു എകെജി സെന്ററിൽ. നേതാക്കളുടെ മുഖങ്ങളിലെല്ലാം ഞെട്ടലും നിരാശയും പ്രകടമായിരുന്നു.

ഏതാണ്ട് മുഴുവന്‍ സീറ്റിലും യുഡിഎഫ് മുന്നേറുകയും ശക്തികേന്ദ്രങ്ങളിലും സിറ്റിങ് സീറ്റിലും അടക്കം കനത്ത പ്രഹരം നേരിടുകയും ചെയ്ത സാഹചര്യം നേതാക്കള്‍ വിലയിരുത്തിയതായാണ് സൂചന. തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച എല്ലാ വിഷയങ്ങളും പരിശോധിക്കുമെന്നും പാലക്കാട്ട് സംഘടനാ ദൗര്‍ബല്യം ഉണ്ടായിട്ടില്ലെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Tags:    

Similar News