ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍ 'ആസാദ് കാശ്മീര്‍' എന്നെഴുതിയാല്‍ അതിന്റെ അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം: കെ ടി ജലീല്‍

കശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ചുള്ള നീണ്ട നീണ്ട പോസ്റ്റിനൊടുവിലാണ് ആസാദ് കശ്മീരില്‍ വിശദീകരണവുമായി ജലീല്‍ എത്തിയത്. പാക് അധീന കശ്മീരിനെ ആസാദ് കശ്മീരെന്ന് വിശേഷിപ്പിച്ചെന്ന് അവകാശപ്പെട്ടായിരുന്നു ഒരു വിഭാഗം മാധ്യമങ്ങള്‍ വിവാദം സൃഷ്ടിച്ചത്.

Update: 2022-08-13 05:48 GMT

തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റിലെ ആസാദ് കശ്മീര്‍ ചിലര്‍ വിവാദമാക്കിയതിനു പിന്നാലെ തന്റെ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി കെ ടി ജലീല്‍. ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍ ആസാദ് കശ്മീര്‍ എന്നെഴുതിയാല്‍ അതിന്റെ അര്‍ഥം മാനസ്സിലാകാത്തവരോട് സഹതാപം മാത്രമാണെന്ന് കശ്മീരിനെക്കുറിച്ചെഴുതിയ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍ കെ ടി ജലീല്‍ വ്യക്തമാക്കി.

കശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ചുള്ള നീണ്ട നീണ്ട പോസ്റ്റിനൊടുവിലാണ് ആസാദ് കശ്മീരില്‍ വിശദീകരണവുമായി ജലീല്‍ എത്തിയത്. പാക് അധീന കശ്മീരിനെ ആസാദ് കശ്മീരെന്ന് വിശേഷിപ്പിച്ചെന്ന് അവകാശപ്പെട്ടായിരുന്നു ഒരു വിഭാഗം മാധ്യമങ്ങള്‍ വിവാദം സൃഷ്ടിച്ചത്.

Full View

Tags:    

Similar News