പിജെ ജോസഫ് കേരളാ കോണ്‍ഗ്രസ് ചെയര്മാന്; പിസി തോമസ് വര്‍ക്കിങ് ചെയര്മാന്
തൊടുപുഴ: പിജെ ജോസഫിന്റെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് വിഭാഗവും പിസി തോമസിന്റെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് യോജിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരളാ കോണ്‍ഗ്രസ് ചെയര്‍മാനായി പിജെ ജോസഫിനെയും, വര്‍ക്കിങ് ചെയര്‍മാനായി പിസി തോമസിനെയും തിരഞ്ഞെടുത്തു. കൊവിഡ് പശ്ചാത്തലത്തില്‍ തൊടുപുഴയില്‍ ഓണ്‍ലൈനായി വിളിച്ചു ചേര്‍ത്ത സംയുക്ത നേതൃയോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. മറ്റ് ഭാരവാഹികളായി മോന്‍സ് ജോസഫ് (എക്സിക്യൂട്ടീവ് ചെയര്മാന്), ജോയി എബ്രഹാം (സെക്രട്ടറി ജനറല്‍), ടിയു കുരുവിള (ചീഫ് കോഓര്‍ഡിനേറ്റര്‍), ഫ്രാന്‍സിസ് ജോര്‍ജ്, തോമസ് ഉണ്ണിയാടന്, ജോണി നെല്ലൂര്‍ (ഡെപ്യൂട്ടി ചെയര്മാന്മാര്), വക്കച്ചന് മറ്റത്തില്‍, എംപി പോളി, ഡികെ ജോണ്‍, ജോസഫ് എം പുതുശ്ശേരി, ജോണ്‍ കെ മാത്യു, കെഎഫ് വര്‍ഗ്ഗീസ്, സാജന് ഫ്രാന്‍സിസ്, രാജന് കണ്ണാട്ട്, അഹമ്മദ് തോട്ടത്തില്‍, കൊട്ടാരക്കര പൊന്നച്ചന്, വിസി ചാണ്ടി മാസ്റ്റര്‍, കെഎ ഫിലിപ്പ് (വൈസ് ചെയര്മാന്മാര്), ഇ ജെ ആഗസ്തി, വര്‍ഗ്ഗീസ് മാമ്മന്‍, സി മോഹനന്‍പിള്ള (സ്റ്റേറ്റ് അഡൈ്വസര്‍മാര്‍), എബ്രഹാം കലമണ്ണില്‍ (ട്രഷറര്‍) എന്നിവരേയും തിരഞ്ഞെടുത്തു. ഗ്രേസമ്മ മാത്യുവിനെ സീനിയര്‍ ജനറല്‍ സെക്രട്ടറിയായി ചെയര്മാന് നോമിനേറ്റ് ചെയ്തു. മറ്റ് ജനറല്‍ സെക്രട്ടറിമാരെ ചെയര്മാന് പിന്നീട് നോമിനേറ്റ് ചെയ്യും. സംസ്ഥാന തലത്തില്‍ 71 അംഗ ഹൈപവര്‍ കമ്മിറ്റിയെയും യോഗത്തില്‍ തിരഞ്ഞെടുത്തു.