പോക്‌സോ കേസിലെ പ്രതിക്ക് 17 വര്‍ഷം തടവും 40,000 രൂപ പിഴയും ശിക്ഷ
കുട്ടികള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള കല്‍പ്പറ്റയിലെ പ്രത്യേക കോടതി (പോക്‌സോ കോടതി) യാണ് ശിക്ഷ വിധിച്ചത്. പ്രതി നായ്ക്കട്ടി തേര്‍വയല്‍ കോളനിയിലെ കൊഞ്ചന്റെ മകന്‍ ടി കെ സുനില്‍കുമാറി (25) നാണ് ജഡ്ജി എം വി രാജകുമാര ശിക്ഷ വിധിച്ചത്.
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാവാത്തപട്ടികവര്‍ഗ വിഭാഗ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ബലാല്‍സംഗത്തിന് ശ്രമിച്ചുവെന്ന കേസില്‍ പ്രതിക്ക് 17 വര്‍ഷം തടവും 40,000 രൂപ പിഴയും ശിക്ഷ. കുട്ടികള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള കല്‍പ്പറ്റയിലെ പ്രത്യേക കോടതി (പോക്‌സോ കോടതി) യാണ് ശിക്ഷ വിധിച്ചത്.
പ്രതി നായ്ക്കട്ടി തേര്‍വയല്‍ കോളനിയിലെ കൊഞ്ചന്റെ മകന്‍ ടി കെ സുനില്‍കുമാറി (25) നാണ് ജഡ്ജി എം വി രാജകുമാര ശിക്ഷ വിധിച്ചത്. പ്രതി പിഴ അടയ്ക്കുകയാണെങ്കില്‍ പെണ്‍കുട്ടിക്ക് നല്‍കാനും ഇരയായ പെണ്‍കുട്ടിക്ക് വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീം പ്രകാരം മതിയായ നഷ്ടപരിഹാരം നല്‍കാനും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്കും ജഡ്ജി എം വി രാജകുമാര നിര്‍ദേശം നല്‍കി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം ജി സിന്ധു ഹാജരായി.
2019 ലാണ് കേസിനാസ്പദമായ സംഭവം. സുല്‍ത്താന്‍ ബത്തേരി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായിരുന്ന ആര്‍ ആര്‍ പ്രശാന്ത് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പിന്നീട് സ്റ്റേഷന്‍ എഎസ്‌ഐ ഇ അബ്ദുല്ല കേസന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എഎസ്‌ഐമാരായ മാത്യു, ഉമ്മര്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.