മഞ്ചേരി പോക്സോ കോടതിയില്‍ പ്രതിയുടെ ആത്മഹത്യാശ്രമം

പോക്‌സോ കേസിലെ പ്രതി എടവണ്ണ ചാത്തല്ലൂര്‍ തച്ചറായില്‍ ആലിക്കുട്ടി (56) കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ കെട്ടിടത്തില്‍നിന്നും ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചത്.

Update: 2020-05-06 10:08 GMT

മലപ്പുറം: മഞ്ചേരി പോക്സോ കോടതിയുടെ രണ്ടാംനിലയില്‍നിന്ന് ചാടി പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പോക്‌സോ കേസിലെ പ്രതി എടവണ്ണ ചാത്തല്ലൂര്‍ തച്ചറായില്‍ ആലിക്കുട്ടി (56) കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ കെട്ടിടത്തില്‍നിന്നും ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചത്. സ്‌കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാള്‍. സാരമായി പരിക്കേറ്റ ഇയാളെ ആദ്യം മഞ്ചേരി മെഡിക്കല്‍ കോളജിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ പോക്‌സോ കേസ് പ്രതിയായ ആലിക്കുട്ടിയെ കോടതിയിലേക്ക് കൊണ്ടുവന്നപ്പോള്‍ പോലിസുകാരില്‍നിന്ന് കുതറിയോടി കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ആലിക്കുട്ടിയെ മറ്റൊരു പോക്‌സോ കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം.  

Tags:    

Similar News