പ്രശസ്ത കവി എസ് വി ഉസ്മാൻ അന്തരിച്ചു
മധു വർണ്ണ പൂവല്ലേ നറുനിലാ പൂമോളല്ലേ, അലിഫ് കൊണ്ട് നാവില്‍ മധുപുരട്ടിയോനെ, ഇന്നലെ രാവിലെന്‍ മാറത്തുറങ്ങിയ തുടങ്ങിയ ഒട്ടനവധി ഗാനങ്ങള്‍ ഇദ്ദേഹത്തിൻ്റെ രചനകളായിരുന്നു.
വടകര: ജനകീയമായ മാപ്പിള പാട്ടുകൊണ്ടും കവിതകൊണ്ടും മലയാളികളുടെ ഉള്ളംകവർന്ന കവി എസ് വി ഉസ്മാൻ (76) അന്തരിച്ചു. ശ്വാസ തടസ്സം കാരണം ഒരാഴ്ചയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ചൊവ്വാഴ്ച്ച രാത്രി എട്ട് മണിയോടെയായിരുന്നു അന്ത്യം. സംസ്ക്കാരം ഇന്ന് രാവിലെ 9 30ന് കോട്ടക്കൽ ജുമ അത്ത് പള്ളി കബർസ്ഥാനിൽ നടക്കും.
മധു വർണ്ണ പൂവല്ലേ നറുനിലാ പൂമോളല്ലേ, അലിഫ് കൊണ്ട് നാവില്‍ മധുപുരട്ടിയോനെ, ഇന്നലെ രാവിലെന്‍ മാറത്തുറങ്ങിയ തുടങ്ങിയ ഒട്ടനവധി ഗാനങ്ങള്‍ ഇദ്ദേഹത്തിൻ്റെ രചനകളായിരുന്നു. രണ്ട് കവിതാ സമാഹാരങ്ങളും പുറത്തിറക്കിയിട്ടുണ്ട്. മൂന്നാമത്തെ കവിതാ സമാഹാരമായ വിത പണിപ്പുരയിലായിരിക്കെയാണ് ഇദ്ദേഹത്തിൻ്റെ വേർപാട്. നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കവിതകൾ എഴുതിയിരുന്നു. ദീർഘകാലം വടകരയിലെ കോട്ടക്കൽ ആര്യവൈദ്യശാല ഏജൻ്റായിരുന്നു.
ഭാര്യ: ചെറിയ പുതിയോട്ടിൽ സുഹറ. മക്കൾ: മെഹറലി (കോഴിക്കോട് യൂനിവേഴ്സിറ്റി) ,തസ്ലീമ, ഗാലിബ (സൗദി), ഹുസ്ന, മരുമക്കൾ: ജമീല (അധ്യാപിക, കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹൈസ്ക്കൂൾ ) ഷാനവാസ് (കുവൈത്ത്) ,റഷീദ് (സൗദി), ബെൻസീർ. സഹോദരങ്ങൾ പരേതരായ, എസ് വി അബ്ദുറഹിമാൻ, എസ് വി മഹമൂദ്, എസ് വി റഹ്മത്തുള്ള (റിട്ടേർഡ് ഡപ്യൂട്ടി കലക്ടർ ).