വടക്കേക്കര ജുമാമസ്ജിദിനു നേരെ ആക്രമണം നടത്തിയ സംഭവം: എ ആര്‍ ക്യാംപിലെ പോലിസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
കളമശേരി എ ആര്‍ ക്യാംപിലെ പോലിസ് ഉദ്യോഗസ്ഥനായ സിമില്‍ റാം(38)നെയാണ് വടക്കേക്കര പോലിസിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു
പറവൂര്‍: വടക്കേക്കര ജുമാമസ്ജിദിനു നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ എ ആര്‍ ക്യാംപിലെ പോലിസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍.കളമശേരി എ ആര്‍ ക്യാംപിലെ പോലിസ് ഉദ്യോഗസ്ഥനായ സിമില്‍ റാം(38)നെയാണ് വടക്കേക്കര പോലിസിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.ഈ മാസം 13ന് രാത്രി 10.30 ഓടെയാണ് സംഭവം.വാഹനത്തില്‍ പള്ളിക്കുമുന്നില്‍ എത്തിയ സംഘം അടച്ചിട്ടിരുന്ന ഗേറ്റ് തകര്‍ക്കാന്‍ ശ്രമിക്കുകയും ഖത്തീബിനെയും മദ്‌റസ വിദ്യാര്‍ഥികളെയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് മഹല്ല് ഭാരവാഹികള്‍ മുഖ്യമന്ത്രി,റൂറല്‍ എസ്പി,വടക്കേക്കര പോലിസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സിമില്‍ റാമിനെ പോലിസ് അറസ്റ്റു ചെയ്തത്.
സിമില്‍ റാമിനൊപ്പമുണ്ടായിരുന്ന മറ്റുളളവരെയും അറസ്റ്റു ചെയ്ത് നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് വടക്കേക്കര ജുമാമസ്ജിദ് പ്രസിഡന്റ് കെ എം അമീര്‍ ആവശ്യപ്പെട്ടു. നാട്ടില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാനുള്ള ഇത്തരക്കാരുടെ നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും കെ എം അമീര്‍ ആവശ്യപ്പെട്ടു.