ആറ് മാസത്തോളം പഴക്കമുള്ള മീനുമായി മൂന്നുപേർ പിടിയിൽ

ലോറിയിലുണ്ടായിരുന്ന മൂന്നുപേരിൽ രണ്ട് പേർ ഗുജറാത്ത് സ്വദേശികളും ഒരാൾ കർണാടക സ്വദേശിയുമാണ്. ലോക്ക്ഡൗണിനിടയിൽ ലോറി എങ്ങനെ ഗുജറാത്തിൽ നിന്നെത്തിയെന്നത് വ്യക്തമല്ല.

Update: 2020-05-02 06:15 GMT

തിരുവനന്തപുരം: ഗുജറാത്തിൽ നിന്നും ആറ് മാസത്തോളം പഴക്കമുള്ള മീൻ സംസ്ഥാനത്തേക്ക് കടത്തിയ മൂന്നുപേർ വാഹനവുമായി പിടിയിൽ. തിരുവനന്തപുരം വെമ്പായത്ത് നിന്നും ഇന്നലെ രാത്രിയാണ് മത്സ്യം കയറ്റിവന്ന കണ്ടെയ്നർ ലോറി പിടികൂടിയത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ ലോറി പിന്തുടർന്ന് പിടികൂടി പോലിസിനെ അറിയിക്കുകയായിരുന്നു.

ലോറിയിലുണ്ടായിരുന്ന മൂന്നുപേരിൽ രണ്ട് പേർ ഗുജറാത്ത് സ്വദേശികളും ഒരാൾ കർണാടക സ്വദേശിയുമാണ്. ലോക്ക്ഡൗണിനിടയിൽ ലോറി എങ്ങനെ ഗുജറാത്തിൽ നിന്നെത്തിയെന്നത് വ്യക്തമല്ല. മൂന്ന് പേരെയും പോലിസ് കസ്റ്റഡിയിലെടുത്ത് നിരീക്ഷണത്തിലാക്കി.

പോലിസും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരും നടത്തിയ വിശദമായ പരിശോധനയിലാണ് മത്സ്യത്തിന് ആറ് മാസം പഴക്കമുണ്ടെന്ന് കണ്ടെത്തിയത്. ഭൂരിഭാഗവും പുഴുവരിച്ച നിലയിലായിരുന്നു. തുടർന്ന് കണ്ടെയ്നർ ലോറി പിടിച്ചെടുത്ത് മത്സ്യം കുഴിച്ചുമൂടി.

Tags:    

Similar News