ബാങ്ക് മാനേജരെ മര്‍ദിച്ചകേസ്: പോലിസുകാര്‍ക്കെതിരായ കേസ് റദ്ദാക്കണമെന്ന ആവശ്യം ഇപ്പോള്‍ അനുവദിക്കാനാവില്ലന്ന് ഹൈക്കോടതി
കേസ് റദ്ദാക്കാന്‍ രണ്ടും മൂന്നുംപ്രതികള്‍ പ്രത്യേക ഹരജി നല്‍കിയിട്ടില്ലന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കാന്‍ കോടതി വിസമ്മതിച്ചത് .പ്രത്യേക ഹരജി സമര്‍പ്പിക്കാന്‍ കോടതി പ്രതികള്‍ക്ക് ഒരാഴ്ചത്തെ സമയം അനുവദിച്ചു.കേസ് ഒത്തുതീര്‍ന്നതായി ഒന്നാം പ്രതിയും ഐ പി എസ്ഉദ്യോഗസ്ഥയുമായ ആര്‍ നിശാന്തിനി കോടതിയെഅറിയിച്ചു .ആര്‍ക്കും എതിരെ പരാതിയില്ലന്നും തൊടുപുഴ കോടതിയിലെ കേസ് റദ്ദാക്കുന്നതില്‍ എതിര്‍പ്പില്ലന്ന് ബാങ്ക് മാനേജര്‍ പെഴ്‌സി ജോസഫും കോടതിയെ അറിയിച്ചു
കൊച്ചി: ബാങ്ക് മാനേജരെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചകേസില്‍ പ്രതികളായ പോലിസുകാര്‍ക്കെതിരായ കേസ് റദ്ദാക്കണമെന്ന ആവശ്യം ഇപ്പോള്‍ അനുവദിക്കാനാവില്ലന്ന്‌ഹൈക്കോടതി. കേസ് റദ്ദാക്കാന്‍ രണ്ടും മൂന്നുംപ്രതികള്‍ പ്രത്യേക ഹരജി നല്‍കിയിട്ടില്ലന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കാന്‍ കോടതി വിസമ്മതിച്ചത് .പ്രത്യേക ഹരജി സമര്‍പ്പിക്കാന്‍ കോടതി പ്രതികള്‍ക്ക് ഒരാഴ്ചത്തെ സമയം അനുവദിച്ചു.കേസ് ഒത്തുതീര്‍ന്നതായി ഒന്നാം പ്രതിയും ഐ പി എസ്ഉദ്യോഗസ്ഥയുമായ ആര്‍ നിശാന്തിനി കോടതിയെഅറിയിച്ചു .ആര്‍ക്കും എതിരെ പരാതിയില്ലന്നും തൊടുപുഴ കോടതിയിലെ കേസ് റദ്ദാക്കുന്നതില്‍ എതിര്‍പ്പില്ലന്ന് ബാങ്ക് മാനേജര്‍ പെഴ്‌സി ജോസഫും കോടതിയെ അറിയിച്ചു.കേസ് ഫയല്‍ പരിശോധിച്ച കോടതി പ്രതികളായ പോലിസുകാര്‍ ഹരജി നല്‍കിയിയിട്ടില്ലന്ന് ചൂണ്ടിക്കാട്ടി .
നിശാന്തിനി അടക്കം പ്രതികള്‍ക്കെതിരെ തൊടുപുഴ കോടതിയിലുള്ള കേസ് അവസാനിപ്പിക്കാനും ധാരണയായിരുന്നു .ഇതെ തുടര്‍ന്നാണ് പ്രതികള്‍ കേസ് റദ്ദാക്കാന്‍ കോടതിയെ സമീപിച്ചത് .നിശാന്തിനി സര്‍വീസിന്റെ തുടക്കത്തില്‍ തൊടുപുഴയില്‍ എസിപി ചുമതലയിരിക്കെയാണ് സംഭവം. യുനിയന്‍ ബാങ്ക് മാനേജരായിരുന്ന പെഴ്‌സി തൊടുപുഴ മുന്‍സിഫ്‌കോടതിയില്‍ നല്‍കിയ നഷ്ട പരിഹാര ഹരജി 18.5 ലക്ഷംരൂപ നല്‍കി ഒത്ത് തീര്‍ക്കുകയായിരുന്നു .ഹൈക്കോടതിയില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയിലാണ് കേസ് ഒത്ത് തീര്‍ന്നത്. ടയര്‍ കട ഉടമയുടെ വായ്പ പുതുക്കാന്‍ പെഴ്‌സി വിസമ്മതിച്ചതാണ് കസ്റ്റഡി മര്‍ദനത്തിന് വഴിവെച്ചത്.തുടര്‍നാണ് പെഴ്‌സി നഷ്ടപരിഹാരത്തിനുംനിശാന്തിനി അടക്കം പോലീസുകാര്‍ക്കും എതിരെ തൊടുപുഴ കോടതിയെസമീപിച്ചത്.പെഴ്‌സിയുടെ തന്നെ മറ്റൊരു ഹരജിയില്‍ നിശാന്തിനിക്കെതിരെ നടപടിഎടുത്ത് അറിയിക്കാന്‍ ഹൈക്കോടതി ഡിജിപി ക്ക്‌നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് .ഇതേ തുടര്‍ന്ന് നിശാന്തിനിയെ കുറ്റവിമുക്തയാക്കിയ അന്വേഷണ റിപോര്‍ട് റദ്ദാക്കിയതായി ഡിജിപി കോടതിയെ അറിയിച്ചു