സോഫ്റ്റ് വെയര്‍ അപ്ഡേഷന്‍: പോലിസ് ഡാറ്റാ ബേസ് ഊരാളുങ്കല്‍ സൊസൈറ്റിക്കു തുറന്ന് കൊടുക്കാനുള്ള നടപടി ചോദ്യം ചെയ്ത് ഹരജി
കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. പാസ്പോര്‍ട്ട് അപേക്ഷ പരിശോധിക്കാനുള്ള സോഫ്റ്റ് വെയര്‍ നിര്‍മാണത്തിനായാണ് സംസ്ഥാന പോലിസിന്റെ ഡേറ്റാബേസ് സ്വകാര്യ സ്ഥാപനമായ ഊരാളുങ്കല്‍ സൊസൈറ്റിക്കു തുറന്നുകൊടുക്കുന്നതിനു ഡിജിപി ലോക്നാഥ് ബെഹ്റ കഴിഞ്ഞ 29 നു ഉത്തരവ് പുറപ്പെടുവിച്ചത്. ഊരാളുങ്കില്‍ സൊസൈറ്റിക്കു അനുമതി നല്‍കിയ നടപടി ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ജ്യോതികുമാര്‍ ഹരജി സമര്‍പ്പിച്ചത്.
കൊച്ചി: സോഫ്റ്റ് വെയര്‍ അപ്ഡേഷനായി പോലിസ് ഡാറ്റാ ബേസ് ഊരാളുങ്കല്‍ സൊസൈറ്റിക്കു തുറന്ന് കൊടുക്കാനുള്ള നടപടി ചോദ്യം ചെയ്തു കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. പാസ്പോര്‍ട്ട് അപേക്ഷ പരിശോധിക്കാനുള്ള സോഫ്റ്റ് വെയര്‍ നിര്‍മാണത്തിനായാണ് സംസ്ഥാന പോലിസിന്റെ ഡേറ്റാബേസ് സ്വകാര്യ സ്ഥാപനമായ ഊരാളുങ്കല്‍ സൊസൈറ്റിക്കു തുറന്നുകൊടുക്കുന്നതിനു ഡിജിപി ലോക്നാഥ് ബെഹ്റ കഴിഞ്ഞ 29 നു ഉത്തരവ് പുറപ്പെടുവിച്ചത്.
ഊരാളുങ്കില്‍ സൊസൈറ്റിക്കു അനുമതി നല്‍കിയ നടപടി ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ജ്യോതികുമാര്‍ ഹരജി സമര്‍പ്പിച്ചത്. ഊരാളുങ്കില്‍ സൊസൈറ്റി സി.പി.എം നിയന്ത്രണത്തിലുള്ളതാണെന്നും സംസ്ഥാന പോലിസിന്റെ ഡേറ്റാബേസ് തുറക്കാന്‍ അനുമതി നല്‍കുന്നത് അധികാര ദുര്‍വിനിയോഗമാണെന്നും ഹരജിയില്‍ ആരോപിക്കുന്നു. പോലിസിന്റെയും സൈബര്‍ വിങിന്റെയും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഊരാളുങ്കലിനു ലഭ്യമാകുന്നതിനു കാരണമാകുമെന്നും ഹരജിയില്‍ ആരോപിക്കുന്നു.