സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന അശാസ്ത്രീയ പരിഷ്‌കാരങ്ങള്‍ പോലിസുദ്യോഗസ്ഥരെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന് രമേശ് ചെന്നിത്തല
കേരള പോലിസ് ഇപ്പോള്‍ നാഥനില്ലാക്കളരിയായി മാറി.കേരള പോലിസിന്റെ ജോലി ഭാരം വര്‍ധിച്ചിക്കുന്നുവെന്നത് വാസ്തവമാണ്.ഇത് പുതിയ പരിഷ്‌കാരങ്ങളുടെ ഫലമായി ഉണ്ടായതാണ്.പോലിസ് സേന അച്ചടക്കമില്ലാത്ത നിലയിലേക്ക് മാറുന്നുവെന്നത് ആശങ്കാജനകമാണ്.ഭരണതലത്തിലുണ്ടാകുന്ന വീഴ്ചകളാണ് പോലിസ് സേനയിലെ വിഷയങ്ങള്‍ക്കെല്ലാം കാരണം.ഐപിഎസുകാരും ഐഎഎസുകാരും തമ്മിലുളള ശീതസമരം കൂടുതല്‍ വര്‍ധിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു
കൊച്ചി: പോലിസ് സേനയില്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന അശാസ്ത്രീയമായ പരിഷ്‌കാരങ്ങള്‍ പോലിസുദ്യോഗസ്ഥര്‍ക്ക് കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നുവെന്നും സര്‍ക്കാര്‍ ഇത് പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള പോലിസ് ഇപ്പോള്‍ നാഥനില്ലാക്കളരിയായി മാറി.കേരള പോലിസിന്റെ ജോലി ഭാരം വര്‍ധിച്ചിക്കുന്നുവെന്നത് വാസ്തവമാണ്.ഇത് പുതിയ പരിഷ്‌കാരങ്ങളുടെ ഫലമായി ഉണ്ടായതാണ്.സി ഐ മാര്‍ക്ക് ഇപ്പോള്‍ എസ് എച് ഒ മാരായിട്ടാണ് സ്ഥാനം നല്‍കിയിരിക്കുന്നത്.എഡിജിപിമാരില്ല.എഡിജിപിമാര്‍ക്ക് പകരം ഐജിമാര്‍ക്ക് ചുമതല നല്‍കിയിരിക്കുകയാണ്.പോലിസിലുണ്ടായിരിക്കുന്ന വ്യാപകമായ പരിഷ്‌കാരങ്ങള്‍ പോലിസ് സേനയില്‍ ആകെ അസ്വസ്ഥതയുണ്ടാക്കിയിരിക്കുകയാണ്.ധാരാളം പോലിസുകാരാണ് ജോലി ഭാര വര്‍ധനവുമായി ബന്ധപ്പെട്ട് പരാതിയുമായി മുന്നോട്ടു വരുന്നത്.
പിന്നാക്ക വിഭാഗത്തില്‍പെട്ട ഒരു പോലിസുദ്യോഗസ്ഥന്‍ രാജിവെച്ചു പോകേണ്ട സ്ഥിതി വരെയുണ്ടായി. പോസ്റ്റല്‍ ബാലറ്റുമായി ബന്ധപ്പെട്ടുണ്ടായ പീഡനത്തിന്റെ പേരില്‍ പിന്നാക്ക വിഭാഗത്തില്‍പെട്ട ഒരു പോലിസുദ്യോഗസ്ഥന്‍ രാജിവെച്ചു പേകേണ്ട സ്ഥിതിവരെയുണ്ടായി.ഇതൊക്കെ കേരള പോലിസില്‍ ആദ്യത്തെ സംഭവമാണ്. ഇത് നിയന്ത്രിക്കാന്‍ ആളില്ല. മുഖ്യമന്ത്രിക്ക് നിയന്ത്രണമില്ല. പോസ്റ്റല്‍ ബാലറ്റുമായി ബന്ധപ്പെട്ട് തന്റെ ഒരു കേസ് ഹൈക്കോടതിയില്‍ നില്‍ക്കുന്നുണ്ട്. താന്‍ ഉന്നയിച്ച കാര്യങ്ങള്‍ ശരിയാണെന്നതാണ് പോസ്റ്റല്‍ ബാലറ്റുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ പിന്നാക്ക വിഭാഗത്തില്‍പെട്ട പോലിസുകാരന്‍ രാജിവെയക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കുന്നത്.പോലിസ് സേന അച്ചടക്കമില്ലാത്ത നിലയിലേക്ക് മാറുന്നുവെന്നത് ആശങ്കാജനകമാണ്. എറണാകുളത്ത് നിന്നും കാണാതായ സി ഐ യെ കണ്ടെത്തി. പക്ഷേ ഇതെല്ലം സൂചിപ്പിക്കുന്നത് ചില രോഗ ലക്ഷണങ്ങളാണ്.ഇതൊക്കെ പരിഹരിക്കാന്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും കഴിയണം.എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അതിനു കഴിയാത്ത അവസ്ഥയിലാണ് കേരള പോലിസ് ഇന്ന്.കേരള പോലിസിന്റെ നിലവിലെ അവസ്ഥ വളരയെ ദയനീയമാണ്.ഇത് പോലിസ് സംവിധാനത്തിലുണ്ടായിരിക്കുന്ന ഗുരുതരമായ വീഴ്ചയാണ്.ആരോടും ആലോചിക്കാതെ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങള്‍ ഉണ്ടാക്കുന്ന പ്രതന്ധിയും പ്രതിഫലനമുമാണ് ഇവിടെ കണ്ടുകൊണ്ടിരിക്കുന്നത്.
പോലിസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കണമെന്ന സര്‍ക്കാര്‍ നിലപാടില്‍ ഭരണമുന്നണിയില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്.ഇത്രയും കാലം ഐഎഎസുകാരുടെ കൈയിലുണ്ടായിരുന്ന അധികാരം ഐപിഎസുകാര്‍ക്ക് നല്‍കുമ്പോള്‍ അതുമായി ബന്ധപ്പെട്ട് ചര്‍ച നടത്തുകയോ സമവായമുണ്ടാക്കുകയോ ചെയ്യാതെ ഏകപക്ഷീയമാ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.ഐപിഎസുകാരും ഐഎഎസുകാരും തമ്മിലുളള ശീതസമരം കൂടുതല്‍ വര്‍ധിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ഇതെല്ലാം വ്യക്തമാക്കുന്നത് ഭരണനേതൃത്വത്തില്‍ ഐക്യമില്ല എന്നതാണ്. മന്ത്രിസഭയില്‍ പോലും കൂട്ടുത്തരവാദിത്വമില്ല.റവന്യു മന്ത്രി മുഖ്യമന്ത്രിക്ക് കത്തു നല്‍കുന്ന സ്ഥിതി വിശേഷം ഉണ്ടാകുന്നു.സിപി ഐ തന്നെ സര്‍ക്കാരിന്റെ നടപടിക്കെതിരെ ശക്തമായ എതിര്‍പ്പുന്നയിക്കുന്നു. ഭരണതലത്തിലുണ്ടാകുന്ന ഇത്തരം വീഴ്ചകളാണ് പോലിസ് സേനയിലെ ഈ വിഷയങ്ങള്‍ക്കെല്ലാം കാരണം.പോലിസില്‍ ജോലി ഭാരം വര്‍ധിച്ചിരിക്കുകയാണ്.അതിന്റെ കൂടെ ഇത്തരം അശാസ്ത്രീയമായ പരിഷ്‌കാരം കുടി അടിച്ചേല്‍പ്പിക്കുകയാണ്.
പോലിസ് സേനയിലെ ജോലിക്കനുസരിച്ചുള്ള അംഗബലം സേനയില്‍ ഇല്ല.24 മണിക്കൂറും ജോലി ചെയ്യേണ്ട അവസ്ഥയാണ്.ഇതിന്റെയെല്ലാം ഫലമായി അവര്‍ക്ക് മാനസികമായ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നുവെന്നത് യാഥാര്‍ഥ്യമാണ്. ഏതാനും നാളുകള്‍ക്ക് മുമ്പു എറണാകുളത്ത് മറ്റൊരു പോലിസുകാരന്‍ ആത്മഹത്യ ചെയ്തിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.സി ഐ മാരെ എസ്എച്ച് ഒ മാരാക്കിയ പരിഷ്‌കാരം കൊണ്ടു യാതൊരു പ്രയോജനവുമില്ല. സ്‌റ്റേഷനുകളെ നിയന്ത്രിക്കാന്‍ ആളില്ല.നേരത്തെ സി ഐ മാര്‍ രണ്ടോ മൂന്നോ സ്‌റ്റേഷനുകളെ സൂപ്പര്‍ വൈസ് ചെയ്യുമായിരുന്നു.ഇപ്പോള്‍ സി ഐ മാരില്ല. ഡിവൈഎസ്പിമാര്‍ക്കോ എസിപിമാര്‍ക്കോ ആണ് ചാര്‍ജ്. അവര്‍ക്ക് ഇത്രയും സ്‌റ്റേഷന്‍ നോക്കാന്‍ കഴിയില്ല.ഈ പരിഷ്‌കാരം കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കുമെന്ന് നേരത്തെ തന്നെ താന്‍ പറഞ്ഞിട്ടുളളതാണെന്നും സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.