ആര്‍എസ്എസ് അക്രമം അടിച്ചമര്‍ത്തി പോലിസ് സമാധാനാന്തരീക്ഷം നിലനിര്‍ത്തണം: പോപുലര്‍ ഫ്രണ്ട്

പെരുന്നാളിനോടനുബന്ധിച്ച് കലാപം സൃഷ്ടിക്കാനുള്ള വന്‍ ഗൂഢാലോചനയുടെ ഭാഗമായാണു ഇത്തരം പ്രകോപനങ്ങള്‍ ഉണ്ടാക്കുന്നത്

Update: 2019-05-30 14:57 GMT

കാസര്‍കോഡ്: ജില്ലയില്‍ സാമുദായിക കലാപം ലക്ഷ്യമിട്ട് ആര്‍എസ്എസ് നടത്തുന്ന അക്രമ സംഭവങ്ങള്‍ അടിച്ചമര്‍ത്തി പോലിസ് സമാധാനാന്തരീക്ഷം നിലനിര്‍ത്തണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കാസര്‍കോഡ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം താളിപ്പടുപ്പ് മൈതാനിക്ക് സമീപം പേരു ചോദിച്ച് മുസ്‌ലിം യുവാക്കളെ വധിക്കാന്‍ ശ്രമിച്ചതിനു പിന്നാലെ കറന്തക്കാട് പെട്രോള്‍ പമ്പില്‍ വച്ച് മറ്റൊരു യുവാവിനെ ആക്രമിക്കുകയും പിറ്റേന്ന് പാലിച്ചിയടുക്കം മസ്ജിദിനു നേരെ ആക്രമണം നടത്തിതും യാദൃശ്ചികമോ ഒറ്റപ്പെട്ടതോ അല്ല. പെരുന്നാളിനോടനുബന്ധിച്ച് കലാപം സൃഷ്ടിക്കാനുള്ള വന്‍ ഗൂഢാലോചനയുടെ ഭാഗമായാണു ഇത്തരം പ്രകോപനങ്ങള്‍ ഉണ്ടാക്കുന്നത്. അതിനാല്‍ ഇരകളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് ഒന്നോ രണ്ടോ പേര്‍ക്കെതിരേ നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുന്നതിനു പകരം മറയ്ക്കു പിന്നിലുള്ള ആസൂത്രകരെ കൂടി കണ്ടെത്താന്‍ പോലിസ് തയ്യാറാവണം. കറന്തക്കാട് കേന്ദ്രീകരിച്ച് നിരന്തരം അക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതിനു തടയിടാന്‍ ഭരണകൂടം തയ്യാറാവാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. നിഷ്‌ക്രിയമായ ക്രമസമാധാനപാലനം ജനങ്ങളില്‍ ആശങ്കയും ഭീതിയുളവാക്കും. ഇത് തുടര്‍ന്നാല്‍ അക്രമികളെ ജനകീയമായി നേരിടാന്‍ പോപുലര്‍ ഫ്രണ്ട് നേതൃപരമായ പങ്കുവഹിക്കുമെന്നും പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വൈ മുഹമ്മദ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.



Tags:    

Similar News